തളങ്കരയില്‍ മാലിക് ദീനാര്‍ ഉറൂസ് മുബാറക്കിന് ഉജ്വല തുടക്കം

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസ് മുബാറക്കിന് പ്രൗഢോജ്വല തുടക്കം. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ മഹിത സന്ദേശം ലോകം മുഴുവന്‍ എത്തിക്കണമെന്നായിരുന്നു പ്രവാചകന്റെ നിര്‍ദേശമെന്നും അത് ശിരസ്സാവഹിച്ച് ഈ മണ്ണിലെത്തിയവരായിരുന്നു മാലിക് ദീനാറും സംഘവുമെന്നും ഖാസി പറഞ്ഞു. വൈജ്ഞാനിക പുരോഗതി കൊണ്ട് മാത്രമേ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും ഖാസി കൂട്ടിച്ചേര്‍ത്തു. പള്ളി കമ്മിറ്റി വൈസ് […]

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസ് മുബാറക്കിന് പ്രൗഢോജ്വല തുടക്കം. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ മഹിത സന്ദേശം ലോകം മുഴുവന്‍ എത്തിക്കണമെന്നായിരുന്നു പ്രവാചകന്റെ നിര്‍ദേശമെന്നും അത് ശിരസ്സാവഹിച്ച് ഈ മണ്ണിലെത്തിയവരായിരുന്നു മാലിക് ദീനാറും സംഘവുമെന്നും ഖാസി പറഞ്ഞു. വൈജ്ഞാനിക പുരോഗതി കൊണ്ട് മാത്രമേ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും ഖാസി കൂട്ടിച്ചേര്‍ത്തു. പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈി തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹമദ് മൗലവി അല്‍ അസ്ഹരി, സമസ്ത മുശാവറ അംഗം പി.വി അബ്ദുല്‍ സലാം ദാരിമി ആലമ്പാടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രമുഖ വാഗ്മി ഹസ്സന്‍ സഖാഫി പുക്കോട്ടൂര്‍ പ്രഭാഷണം നടത്തി. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, യുസൂഫ് ബാഖവി ഖാസിയാറകം, അബ്ദുല്‍ ബാരി ഹുദവി, പി.എ സത്താര്‍ ഹാജി, കെ.എം അബ്ദുല്‍ റഹിമാന്‍, ടി.എ ഷാഫി, അഹ്‌മദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ.കെ പുറം, കെ.എച്ച് അഷ്റഫ്, അമാനുല്ല എന്‍.കെ, മുഹമ്മദ് ഹാജി വെല്‍ക്കം, കെ.എം ബഷീര്‍, ഹസൈനാര്‍ ഹാജി തളങ്കര, ഹാഫിസ് അബ്ദുല്‍ ബാസിത്, ഇബ്രാഹിം ഹുദവി സംബന്ധിച്ചു.

Related Articles
Next Story
Share it