എ.ഐ.വൈ.എഫ് വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

കാഞ്ഞങ്ങാട്: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം പരിപാടിക്ക് മുന്നോടിയായി ജില്ലയില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. എ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ജാഥാ ലീഡറും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ മുകേഷ് ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മോദി ഭരണത്തില്‍ ഗാന്ധി വീണ്ടും കൊല ചെയ്യപ്പെടുന്നു എന്നും ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ആര്‍.എസ്.എസ് ഭയക്കുന്നു എന്നും […]

കാഞ്ഞങ്ങാട്: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം പരിപാടിക്ക് മുന്നോടിയായി ജില്ലയില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. എ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ജാഥാ ലീഡറും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ മുകേഷ് ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മോദി ഭരണത്തില്‍ ഗാന്ധി വീണ്ടും കൊല ചെയ്യപ്പെടുന്നു എന്നും ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ആര്‍.എസ്.എസ് ഭയക്കുന്നു എന്നും പരിപാടി ഉദ്ഘാടനം ചെയ്ത് മഹേഷ് കക്കത്ത് പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് മണി എരിക്കുളം അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം പി. കുഞ്ഞിക്കൃഷ്ണന്‍, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിതാ രാജ്, ജാഥാ ഡയറക്ടര്‍ ബിജു ഉണ്ണിത്താന്‍, എം. ശ്രീജിത്ത്, അഡ്വ. വി. സുരേഷ് ബാബു, സനോജ് കാടകം, ധനീഷ് ബിരിക്കുളം, പ്രകാശന്‍ പള്ളിക്കാപ്പില്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. ദാമോദരന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it