ജയറാം-പാര്‍വ്വതി താര ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി

ഗുരുവായൂര്‍: മോഡലും താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളുമായ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ജയറാമിന്റെയും പാര്‍വതിയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് വരന്‍ നവനീത് ഗിരീഷ്. ജയറാമിന്റെ മകനും യുവ നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു.

Related Articles
Next Story
Share it