കുമ്പള പഞ്ചായത്തില്‍ ബി.ജെ.പിയുടെ കൂട്ടരാജി; ഒഴിഞ്ഞത് സ്ഥിരംസമിതി അധ്യക്ഷ-അംഗത്വ സ്ഥാനങ്ങള്‍
കാസര്‍കോട്: വിവാദങ്ങള്‍ക്കിടെ കുമ്പള ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയില്‍ നിന്ന് ബി.ജെ.പി അംഗങ്ങളുടെ കൂട്ടരാജി. ബി.ജെ.പിയുടെ രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചതായി പ്രഖ്യാപിച്ചു. വികസനവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. പ്രേമലത, ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമാവതി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അംഗങ്ങളായ എസ്. ശോഭ, പുഷ്പലത, കെ. മോഹനന്‍, എം. അജയ്, വിദ്യ എന്‍. പൈ, സുലോചന, വിവേകാനന്ദഷെട്ടി എന്നിവരാണ് ഇന്ന് രാവിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ […]

കാസര്‍കോട്: വിവാദങ്ങള്‍ക്കിടെ കുമ്പള ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയില്‍ നിന്ന് ബി.ജെ.പി അംഗങ്ങളുടെ കൂട്ടരാജി. ബി.ജെ.പിയുടെ രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചതായി പ്രഖ്യാപിച്ചു.
വികസനവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. പ്രേമലത, ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമാവതി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അംഗങ്ങളായ എസ്. ശോഭ, പുഷ്പലത, കെ. മോഹനന്‍, എം. അജയ്, വിദ്യ എന്‍. പൈ, സുലോചന, വിവേകാനന്ദഷെട്ടി എന്നിവരാണ് ഇന്ന് രാവിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രാജിപ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
കാസര്‍കോട്ട് ബി.ജെ.പിയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിന് താഴിട്ടതിലൂടെ പ്രവര്‍ത്തകര്‍ അവരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. സംസ്ഥാനസെക്രട്ടറി കെ. ശ്രീകാന്ത്, മുന്‍ ജില്ലാ പ്രസിഡണ്ട് കെ. സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ തുടങ്ങിയവരും പഞ്ചായത്തിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ചവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കുമ്പള പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം സി.പി.എം അംഗമായ കൊഗ്ഗു ഇന്നലെ രാജിവെച്ചിരുന്നു.