വിദേശസഹായം; യുഎസിന്റെ ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായം വഹിച്ചുള്ള വിമാനം തലസ്ഥാനത്തെത്തി

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായംഹസ്തങ്ങള്‍ തുടരുന്നു. യുഎസിന്റെ ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായം വഹിച്ചുള്ള വിമാനം ന്യൂഡെല്‍ഹിയിലെത്തി. നാനൂറോളം ഓക്സിജന്‍ സിലിണ്ടറുകള്‍, ഒരു ദശലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയടങ്ങിയ വിമാനമാണ് തലസ്ഥാനത്തെത്തിയത്. സഹായവുമായെത്തിയ യു.എസ് സൈനിക വിമാനം വെള്ളിയാഴ്ച രാവിലെയാണ് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. യു.എസ് എംബസി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. 70 വര്‍ഷത്തെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, യു.എസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരെ […]

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായംഹസ്തങ്ങള്‍ തുടരുന്നു. യുഎസിന്റെ ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായം വഹിച്ചുള്ള വിമാനം ന്യൂഡെല്‍ഹിയിലെത്തി. നാനൂറോളം ഓക്സിജന്‍ സിലിണ്ടറുകള്‍, ഒരു ദശലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയടങ്ങിയ വിമാനമാണ് തലസ്ഥാനത്തെത്തിയത്.

സഹായവുമായെത്തിയ യു.എസ് സൈനിക വിമാനം വെള്ളിയാഴ്ച രാവിലെയാണ് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. യു.എസ് എംബസി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. 70 വര്‍ഷത്തെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, യു.എസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

ഈ ആഴ്ച ആദ്യം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും തിങ്കളാഴ്ച ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു.

Related Articles
Next Story
Share it