പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് നികത്തണം -പഞ്ചായത്ത് അസോസിയേഷന്‍

കാസര്‍കോട്: ജില്ലയിലെ പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് എത്രയും പെട്ടെന്ന് നികത്തണമെന്ന് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.എ. ജലീല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി. അബ്ദുല്‍ ജബ്ബാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിശ്വംഭര പണിക്കര്‍ ആമുഖഭാഷണം നടത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി, മദന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. സി. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ടായി […]

കാസര്‍കോട്: ജില്ലയിലെ പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് എത്രയും പെട്ടെന്ന് നികത്തണമെന്ന് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.എ. ജലീല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി. അബ്ദുല്‍ ജബ്ബാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വിശ്വംഭര പണിക്കര്‍ ആമുഖഭാഷണം നടത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി, മദന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. സി. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ടായി കെ.പി. വത്സലനെയും (കയ്യൂര്‍-ചീമേനി), സെക്രട്ടറിയായി എ.പി. ഉഷയെയും (ദേലംപാടി) തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: പി.എം. ജെയിംസ് -ഈസ്റ്റ് എളേരി, പി.വി. മുഹമ്മദ് അസ്ലം-പടന്ന (വൈസ് പ്രസി.), ആര്‍. സുന്ദരി ഷെട്ടി -മീഞ്ച, ടി.കെ. നാരായണ-കള്ളാര്‍ (ജോ. സെക്ര.). സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.കെ. രവി (കിനാനൂര്‍ -കരിന്തളം), പി.പി. പ്രസന്നകുമാരി (പിലിക്കോട്), രാജു കട്ടക്കയം (ബളാല്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles
Next Story
Share it