ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, ആക്രമിക്കപ്പെട്ടത് ഇശാഅ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതിനിടെ

ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി അല്‍ഹറാസാത്ത് മേഖലയിലെ മസ്ജിദിലാണ് സംഭവം. ഇശാഅ് നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെ പള്ളിയില്‍ ്തിക്രമിച്ചുകയറിയ രണ്ടംഗ സംഘം 60കാരനെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം […]

ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി അല്‍ഹറാസാത്ത് മേഖലയിലെ മസ്ജിദിലാണ് സംഭവം. ഇശാഅ് നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെ പള്ളിയില്‍ ്തിക്രമിച്ചുകയറിയ രണ്ടംഗ സംഘം 60കാരനെ ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it