ഉദുമയിലെ കാര്‍ കവര്‍ച്ചാക്കേസിലെ പ്രതി മംഗളൂരുവില്‍ എസ്.ഐയെ കുത്തിയ കേസില്‍ അറസ്റ്റില്‍

മംഗളൂരു: ഉദുമ മുതിയക്കാലില്‍ നിന്ന് കാറും ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി മംഗളൂരുവില്‍ എസ്.ഐയെ കുത്തിയ കേസില്‍ അറസ്റ്റില്‍. കര്‍ണാക വിട്ടസാലത്തൂര്‍ കാട്ടുമലയിലെ മുഹമ്മദ് സാദിഖിനെ(23)യാണ് മംഗളൂരുവിലെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശരണപ്പയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാദിഖ് മുതിയക്കാലിലെ സുനില്‍കുമാറിന്റെ കാറും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളിലൊരാളാണ്. ഈ കേസിലെ മറ്റൊരു പ്രതിയും സാദിഖിന്റെ […]

മംഗളൂരു: ഉദുമ മുതിയക്കാലില്‍ നിന്ന് കാറും ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി മംഗളൂരുവില്‍ എസ്.ഐയെ കുത്തിയ കേസില്‍ അറസ്റ്റില്‍. കര്‍ണാക വിട്ടസാലത്തൂര്‍ കാട്ടുമലയിലെ മുഹമ്മദ് സാദിഖിനെ(23)യാണ് മംഗളൂരുവിലെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശരണപ്പയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാദിഖ് മുതിയക്കാലിലെ സുനില്‍കുമാറിന്റെ കാറും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളിലൊരാളാണ്. ഈ കേസിലെ മറ്റൊരു പ്രതിയും സാദിഖിന്റെ സഹോദരനുമായ കാട്ടുമലയിലെ പര്‍ഷബാത്ത് നുസൈറിനെ ഏപ്രില്‍ ഏഴിന് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈയിടെ നുസൈറിനെ കൊണാജെ പൊലീസ് മോഷണവസ്തുക്കളുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്യലില്‍ മുതിയക്കാലില്‍ നടന്ന കവര്‍ച്ചയില്‍ നുസൈറിനും സിദ്ധിഖിനും കൂട്ടാളി ഷമ്മാസിനും ബന്ധമുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം കൊണാജെ പൊലീസ് ബേക്കല്‍ പൊലീസിനെ അറിയിച്ചു. മംഗളൂരു ജയിലില്‍ കഴിയുകയായിരുന്ന നുസൈറിനെ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കൊണ്ടുവന്നാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാദിഖിനെയും ഷമ്മാസിനെയും കണ്ടെത്താന്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐയെ കുത്തിയ കേസില്‍ സാദിഖ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. ബന്തര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച കേസിലും സാദിഖ് പ്രതിയാണ്. മാര്‍ച്ച് 23ന് രാത്രി സാദിഖ് ഭാര്യാ സഹോദരന്റെ വീട്ടില്‍ ഉണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണാജെ എസ്.ഐ ശരണപ്പയും സംഘവും ഇയാളെ പിടികൂടാന്‍ പോയിരുന്നു. ഇതിനിടയിലാണ് ശരണപ്പയെ നുസൈറും സിദ്ധിഖും ചേര്‍ന്ന് കുത്തിയത്. സാദിഖ് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടുകയും നുസൈര്‍ അറസ്റ്റിലാവുകയുമായിരുന്നു.
കൊണാജെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ നിന്നാണ് സാദിഖിനെ പിടികൂടിയത്. സാദിഖിനെ കോടതി റിമാണ്ട് ചെയ്തു. മുതിയക്കാല്‍ കവര്‍ച്ചാക്കേസില്‍ പ്രതിയായതിനാല്‍ സാദിഖിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ബേക്കല്‍ പൊലീസ് നടപടി തുടങ്ങി.

Related Articles
Next Story
Share it