ചരിത്ര ദൗത്യം; എസ്.എസ്.എല്‍.വി-ഡി 2 വിക്ഷേപണം വിജയകരം
ചെന്നൈ: ഐ.എസ്.ആര്.ഒ രൂപം നല്കിയ 'സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍' (എസ്.എസ്.എല്‍.വി-ഡി 2) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ എസ്.എസ്.എല്‍.വി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്പേസ് കിഡ്സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്.എസ്.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചത്.ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് […]

ചെന്നൈ: ഐ.എസ്.ആര്.ഒ രൂപം നല്കിയ 'സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍' (എസ്.എസ്.എല്‍.വി-ഡി 2) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ എസ്.എസ്.എല്‍.വി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്പേസ് കിഡ്സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്.എസ്.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്.എസ്.എല്‍.വി ലക്ഷ്യമിട്ടത്. സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം എസ്.എസ്.എല്‍.വി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ അഭിമാന വാഹനമായ പി.എസ്.എല്‍.വിയുടെ ചെറു പതിപ്പായാണ് എസ്.എസ്.എല്‍.വിയെ കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന എസ്.എസ്.എല്‍.വിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്റെ ആക്സിലറോമീറ്ററിലുണ്ടായ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐ.എസ്.ആര്.ഒ ഇറങ്ങിയത്.