36 വര്‍ഷം മുമ്പ് എസ്.എസ്.എല്‍.സിക്ക് സ്‌കൂളില്‍ ഒന്നാം സ്ഥാനം; പ്ലസ് ടു തുല്യതയിലും മികച്ച വിജയം നേടി പത്മിനി

കാഞ്ഞങ്ങാട്: 36 വര്‍ഷം മുമ്പുള്ള വിജയം ആവര്‍ത്തിച്ച് പത്മിനി. എസ് .എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂളില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ ഈ വീട്ടമ്മ മൂന്നര പതിറ്റാണ്ടിനുശേഷം ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയപ്പോഴും കൂടുതല്‍ മാര്‍ക്ക് വാങ്ങി പഠന കേന്ദ്രത്തിലെ ഒന്നാം സ്ഥാനക്കാരിയായി. രാജപുരം തുടര്‍ പഠന കേന്ദ്രത്തിലെ പഠിതാവ് പാണത്തൂര്‍ നെല്ലിക്കുന്നിലെ ടി. പത്മിനിയാണ് മികവ് തെളിയിച്ചത്. 1985 ല്‍ ചെമ്മനാട് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി യ്ക്ക് കൂടുതല്‍ മാര്‍ക്ക് പത്മിനി ക്കായിരുന്നു. കാസര്‍കോട് […]

കാഞ്ഞങ്ങാട്: 36 വര്‍ഷം മുമ്പുള്ള വിജയം ആവര്‍ത്തിച്ച് പത്മിനി. എസ് .എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂളില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ ഈ വീട്ടമ്മ മൂന്നര പതിറ്റാണ്ടിനുശേഷം ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയപ്പോഴും കൂടുതല്‍ മാര്‍ക്ക് വാങ്ങി പഠന കേന്ദ്രത്തിലെ ഒന്നാം സ്ഥാനക്കാരിയായി. രാജപുരം തുടര്‍ പഠന കേന്ദ്രത്തിലെ പഠിതാവ് പാണത്തൂര്‍ നെല്ലിക്കുന്നിലെ ടി. പത്മിനിയാണ് മികവ് തെളിയിച്ചത്. 1985 ല്‍ ചെമ്മനാട് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി യ്ക്ക് കൂടുതല്‍ മാര്‍ക്ക് പത്മിനി ക്കായിരുന്നു. കാസര്‍കോട് ഗവ. കോളേജില്‍ രണ്ടാം ഗ്രൂപ്പെടുത്ത് പഠിക്കുകയായിരുന്നു. അതിനിടെ കല്യാണം കഴിഞ്ഞതോടെ പഠനം നിര്‍ത്തേണ്ടി വന്നു. കര്‍ണാടക അതിര്‍ത്തിയായ ചെത്തുകയത്തേക്കാണ് കല്യാണം കഴിച്ച് കൊണ്ടു പോയത്. ഭര്‍ത്താവ് കരുണാകരന്‍ എല്‍.ഐ.സി അഡൈ്വസറാണ്. ഭര്‍ത്താവിനോടൊപ്പം പത്മിനി എല്‍.ഐ.സി ഏജന്റായി. സ്വന്തമായി ഓഫീസും തുറന്നു. ഓഫീസ് സ്റ്റാഫ് മിനിയാണ് തുല്യതാപരീക്ഷയെക്കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് രാജപുരത്ത് സെന്ററില്‍ പഠിതാവായെത്തി. കഴിഞ്ഞദിവസം ഫലം വന്നപ്പോഴാണ് കേന്ദ്രത്തിലെ ഒന്നാം സ്ഥാനക്കാരി മായി വിജയിച്ചത്. മക്കളായ എന്‍ജിനിയര്‍ എം.കെ ബ്രിജേഷ് കുമാര്‍, ഡോ. എം. കെ അനുശ്രീ എന്നിവരുടെ പ്രോത്സാഹവും ഭര്‍ത്താവിന്റെ പിന്തുണയും പത്മിനിക്കുണ്ടായിരുന്നു.
ഉന്നത വിജയം നേടിയ ഈ മുതിര്‍ന്ന പഠിതാവിനെ ആദരിക്കാന്‍ ജനപ്രതിനിധികളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ഇനി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് തുടര്‍ പഠനം നടത്താനാണ് പത്മിനിയുടെ ആഗ്രഹം. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പത്മിനിയെ ഉപഹാരം നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് പി. എം കുര്യാക്കോസ്, അംഗങ്ങളായ കെ. കെ വേണുഗോപാല്‍, കെ.എസ്.പ്രീതി, സി.ആര്‍. ബിജു , സൗമ്യ മോള്‍, നോഡല്‍ പ്രേരകും സെന്റര്‍ കോഡിനേറ്ററുമായ എന്‍. വിന്‍സെന്റ, സുധാകരന്‍, ബിന്ദു, ആനന്ദബിന്ദു സംബന്ധിച്ചു.

Related Articles
Next Story
Share it