കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28 മുതല്‍; ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്, പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28ന് ആരംഭിക്കുന്നു. വിവിധ ഘട്ടങ്ങളായി ഏപ്രില്‍ 11 വരെയാണ് പരീക്ഷ നടക്കുന്നത്. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തൊട്ടാകെ 3,444 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ഥിനികളെ അതിന് അനുവദിക്കില്ലെന്നും ഹിജാബ് ഒഴിവാക്കി മാത്രമേ പരീക്ഷക്ക് ഹാജരാകാന്‍ കഴിയൂവെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന് പരീക്ഷാ […]

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28ന് ആരംഭിക്കുന്നു. വിവിധ ഘട്ടങ്ങളായി ഏപ്രില്‍ 11 വരെയാണ് പരീക്ഷ നടക്കുന്നത്. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തൊട്ടാകെ 3,444 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ഥിനികളെ അതിന് അനുവദിക്കില്ലെന്നും ഹിജാബ് ഒഴിവാക്കി മാത്രമേ പരീക്ഷക്ക് ഹാജരാകാന്‍ കഴിയൂവെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സമീപം കര്‍ശന പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. കഴിഞ്ഞ രണ്ട് വര്‍ഷമായി അധ്യാപക സമൂഹം കടുത്ത സമ്മര്‍ദ്ദത്തിലാണ്. അധ്യാപകര്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചും കോവിഡ് സമയത്ത് ജോലി ചെയ്യുകയും ബോര്‍ഡ് പരീക്ഷകള്‍ നടത്തുകയും ചെയ്തു. കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിജാബുമായി ബന്ധപ്പെട്ട വിഷയം വിദ്യാര്‍ഥികളെ പോലെ അധ്യാപകരെയും കടുത്ത മാനസികസമര്‍ദത്തിലാക്കുകയാണ്. യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാന്‍ അനുവദിച്ച് മുസ്ലീം വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it