കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി; ദക്ഷിണകന്നഡ ജില്ലയില്‍ കാസര്‍കോട് സ്വദേശികളടക്കം 441 മലയാളി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നു, 179 പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത് 32,657 കുട്ടികള്‍

മംഗളൂരു: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു. ദക്ഷിണകന്നഡ ജില്ലയിലെ 179 പരീക്ഷാകേന്ദ്രങ്ങളിലായി 32,657 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇവരില്‍ കാസര്‍കോട് സ്വദേശികളടക്കം 441 മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഉഡുപ്പി ജില്ലയില്‍ 77 പരീക്ഷാകേന്ദ്രങ്ങളിലായി 12,881 കുട്ടികള്‍ പരീക്ഷയെഴുതുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് തന്നെ കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ആരോഗ്യപരിശോധനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ പരീക്ഷാ മുറികളിലേക്ക് അയച്ചു. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചുമാണ് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്. കുട്ടികളുടെ ആരോഗ്യപരിശോധനക്ക് സ്‌കൗട്ടുകളുടെയും ഗൈഡുകളുടെയും സേവനം പ്രയോജനപ്പെടുത്തി. […]

മംഗളൂരു: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു. ദക്ഷിണകന്നഡ ജില്ലയിലെ 179 പരീക്ഷാകേന്ദ്രങ്ങളിലായി 32,657 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇവരില്‍ കാസര്‍കോട് സ്വദേശികളടക്കം 441 മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഉഡുപ്പി ജില്ലയില്‍ 77 പരീക്ഷാകേന്ദ്രങ്ങളിലായി 12,881 കുട്ടികള്‍ പരീക്ഷയെഴുതുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് തന്നെ കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ആരോഗ്യപരിശോധനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ പരീക്ഷാ മുറികളിലേക്ക് അയച്ചു. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചുമാണ് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്. കുട്ടികളുടെ ആരോഗ്യപരിശോധനക്ക് സ്‌കൗട്ടുകളുടെയും ഗൈഡുകളുടെയും സേവനം പ്രയോജനപ്പെടുത്തി. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സിസിടിവി ക്യാമറകളും സജ്ജീകരിച്ചു.
ദക്ഷിണ കന്നഡജില്ലയില്‍ 2,718 പരീക്ഷാമുറികളും 3,708 ജീവനക്കാരെയുമാണ് എസ്.എസ്.എല്‍.സി പരീക്ഷയുടെ നടത്തിപ്പിനായി ഒരുക്കിയത്. ഉഡുപ്പി ജില്ലയില്‍ 1,780 മുറികള്‍ പരീക്ഷയ്ക്കായി അനുവദിച്ചു.
കോവിഡ് ബാധിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് കോവിഡ് കെയര്‍ സെന്ററുകളില്‍ പരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മല്ലസ്വാമി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി -സ്വകാര്യബസുകള്‍ സര്‍വീസുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതിന് ബുദ്ധിമുട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നാല് ബസുകള്‍ തലപ്പാടി അതിര്‍ത്തിയിലെത്തുകയും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുകയും ചെയ്തു.

Related Articles
Next Story
Share it