എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. ജില്ലയില്‍ 19,566 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 9,433 പെണ്‍കുട്ടികളും 10,133 ആണ്‍കുട്ടികളുമാണ്.ജില്ലയില്‍ 156 സെന്ററുകളിലായാണ് പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,957 വിദ്യാര്‍ത്ഥികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 8,609 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹൈസ്‌കൂളിലാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത്-855 കുട്ടികള്‍. മൂഡംബയല്‍ ഗവ.ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ്-17.ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നാളെ ആരംഭിക്കും. എസ്.എസ്.എല്‍.സി പരീക്ഷ 29ന് […]

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. ജില്ലയില്‍ 19,566 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 9,433 പെണ്‍കുട്ടികളും 10,133 ആണ്‍കുട്ടികളുമാണ്.
ജില്ലയില്‍ 156 സെന്ററുകളിലായാണ് പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,957 വിദ്യാര്‍ത്ഥികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 8,609 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹൈസ്‌കൂളിലാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത്-855 കുട്ടികള്‍. മൂഡംബയല്‍ ഗവ.ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ്-17.
ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നാളെ ആരംഭിക്കും. എസ്.എസ്.എല്‍.സി പരീക്ഷ 29ന് അവസാനിക്കും. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ മൂല്യനിര്‍ണ്ണയം നടക്കും.

Related Articles
Next Story
Share it