ഈ മാസം 17ന് ആരംഭിക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി

തിരുവനന്തപുരം: ഈ മാസം 17ന് ആരംഭിക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി. ഏപ്രില്‍ 8 മുതല്‍ 30 വരെയായിരിക്കും പരീക്ഷ നടക്കുക. തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള അധ്യാപക സംഘടനകളുടെ നിവേദനം വിദ്യാഭ്യാസ വകുപ്പിന് മാര്‍ച്ച് ഒന്നിനാണ് ലഭിച്ചത്. അഞ്ചിന് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെത്തുടര്‍ന്ന് മാര്‍ച്ച് 6ന് അപേക്ഷ നല്‍കി. […]

തിരുവനന്തപുരം: ഈ മാസം 17ന് ആരംഭിക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി. ഏപ്രില്‍ 8 മുതല്‍ 30 വരെയായിരിക്കും പരീക്ഷ നടക്കുക. തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള അധ്യാപക സംഘടനകളുടെ നിവേദനം വിദ്യാഭ്യാസ വകുപ്പിന് മാര്‍ച്ച് ഒന്നിനാണ് ലഭിച്ചത്. അഞ്ചിന് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെത്തുടര്‍ന്ന് മാര്‍ച്ച് 6ന് അപേക്ഷ നല്‍കി.
അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം. അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. പരീക്ഷ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകള്‍ നിലപാടെടുത്തത്.

മാര്‍ച്ചില്‍ തന്നെ പരീക്ഷ നടക്കുമെന്ന രീതിയില്‍ ക്ലാസുകളും റിവിഷനുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ മോഡല്‍ പരീക്ഷകളും നടത്തി. രാവിലെയും ഉച്ചയ്ക്കുമായാണ് മോഡല്‍ പരീക്ഷ നടത്തിയത്. മോഡല്‍ പരീക്ഷ നടന്നു കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും പരീക്ഷ നീട്ടിവെച്ചാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ഇവരുടെ വാദം.

Related Articles
Next Story
Share it