എസ്.എസ്.എഫ് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ്.എസ്.എഫ് അംഗത്വ കാലം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് യൂണിറ്റ് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് തുടക്കമായി. കാസര്‍കോട് ജില്ലാ ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഡിവിഷനിലെ വെള്ളാപ്പ് യൂണിറ്റില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പദവ് ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റി പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീര്‍ എം.ടി.പി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ റഷീദ് സഅദി, ഷാഫി ബിന്‍ ശാദുലി എന്നിവര്‍ വിഷയാവതരണവും കൗണ്‍സില്‍ […]

കാസര്‍കോട്: ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ്.എസ്.എഫ് അംഗത്വ കാലം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് യൂണിറ്റ് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് തുടക്കമായി. കാസര്‍കോട് ജില്ലാ ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഡിവിഷനിലെ വെള്ളാപ്പ് യൂണിറ്റില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പദവ് ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റി പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീര്‍ എം.ടി.പി നിര്‍വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ റഷീദ് സഅദി, ഷാഫി ബിന്‍ ശാദുലി എന്നിവര്‍ വിഷയാവതരണവും കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വവും നല്‍കി. ഡിവിഷന്‍ സെക്രട്ടറി യാസീന്‍ അമാനി, സെക്ടര്‍ സെക്രട്ടറിമാരായ ഹകീം ആയിറ്റി, സാബിഖ് വെള്ളാപ്പ് സംബന്ധിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശഹ്‌സാദ് അധ്യക്ഷത വഹിച്ചു. സാബിത്ത് സ്വാഗതം പറഞ്ഞു.
ഡിസംബര്‍ 15നകം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ നടക്കും.

Related Articles
Next Story
Share it