'ചുവപ്പണിഞ്ഞ നരഭോജികളെ....നരച്ചു മങ്ങിയ ചെങ്കൊടികള്‍ അഴിച്ചുവെക്കൂ സഖാക്കളെ...; മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി എസ്എസ്എഫ് പ്രവര്‍ത്തകര്‍

കോഴിക്കോട്: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി കാന്തപുരം വിഭാഗം. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് എസ്എസ്എഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സി.പി.എമിനെ പേരെടുത്തു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മിക്ക പ്രതിഷേധ പ്രകടനങ്ങളിലും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിലും കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 കേന്ദ്രങ്ങളില്‍ 'പകയടങ്ങാത്ത കൊലപാതക രാഷട്രീയത്തിനെതിരെ' എന്ന ബാനറില്‍ എസ്.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. പ്രതികളെ സി.പി.എം സംരക്ഷിക്കരുതെന്ന ക്യാപ്ഷനോടെ സി.പി.എമിനെ പേരെടുത്തു വിമര്‍ശിച്ചു എസ്.എസ്.എഫിന്റെ ഫെയ്സ്ബുക്ക് പേജില്‍ […]

കോഴിക്കോട്: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി കാന്തപുരം വിഭാഗം. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് എസ്എസ്എഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സി.പി.എമിനെ പേരെടുത്തു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മിക്ക പ്രതിഷേധ പ്രകടനങ്ങളിലും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിലും കാണുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 കേന്ദ്രങ്ങളില്‍ 'പകയടങ്ങാത്ത കൊലപാതക രാഷട്രീയത്തിനെതിരെ' എന്ന ബാനറില്‍ എസ്.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. പ്രതികളെ സി.പി.എം സംരക്ഷിക്കരുതെന്ന ക്യാപ്ഷനോടെ സി.പി.എമിനെ പേരെടുത്തു വിമര്‍ശിച്ചു എസ്.എസ്.എഫിന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

കണ്ണൂര്‍ ഇരിട്ടിയില്‍ എസ്.എസ്.എസ്.എഫിന്റേയും കാന്തപുരം വിഭാഗം എസ്.വൈ.എസിന്റേയും ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ സി.പി.എമിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കടുത്ത ഭാഷയില്‍ മുദ്യാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. 'ചുവപ്പണിഞ്ഞ നരഭോജികളെ....നരച്ചു മങ്ങിയ ചെങ്കൊടികള്‍ അഴിച്ചുവെക്കൂ സഖാക്കളെ.. വികസനമൊന്നും വന്നീല്ലേല്ലും, കിറ്റുകളൊന്നും തന്നില്ലേലും നിര്‍ഭയമായി ജീവിക്കാന്‍ ഉറപ്പ് വേണം നാട്ടാര്‍ക്ക്' തുടങ്ങയ മുദ്യാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പിലും സി.പി.എമിനെ പേരെടുത്തു വിമര്‍ശിക്കുന്നുണ്ട്. അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.പി.എം തയ്യാറായാല്‍ മാത്രമേ പ്രതികളെ തള്ളിപ്പറഞ്ഞ നടപടി ആത്മാര്‍ത്ഥമാണെന്ന് പറയാന്‍ സാധിക്കൂകയുള്ളൂവെന്നാണ് പത്രകുറിപ്പില്‍ പറയുന്നത്.

Related Articles
Next Story
Share it