ഫാസിസത്തിന്റെ ഇരുട്ടിനെ സര്‍ഗാത്മകത കൊണ്ട് തിരുത്തണം -പി. സുരേന്ദ്രന്‍

കാസര്‍കോട്: സൂക്ഷ്മ വൈറസുകളേക്കാള്‍ ഭീകരമാണ് ഫാസിസ്റ്റ് വൈറസെന്ന് പ്രമുഖ കഥാകൃത്ത് പി. സുരേന്ദ്രന്‍. രാജ്യത്തിന്റെ ചരിത്രത്തെയും സ്മാരകങ്ങളെയും കാവി വല്‍കരിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുരത്താന്‍ സര്‍ഗാത്മകത കൊണ്ട് സാധിക്കണമെന്നും പറഞ്ഞു. എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ 28-ാമത് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് മുന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍ തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാദുഷ ഹാദി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി […]

കാസര്‍കോട്: സൂക്ഷ്മ വൈറസുകളേക്കാള്‍ ഭീകരമാണ് ഫാസിസ്റ്റ് വൈറസെന്ന് പ്രമുഖ കഥാകൃത്ത് പി. സുരേന്ദ്രന്‍. രാജ്യത്തിന്റെ ചരിത്രത്തെയും സ്മാരകങ്ങളെയും കാവി വല്‍കരിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുരത്താന്‍ സര്‍ഗാത്മകത കൊണ്ട് സാധിക്കണമെന്നും പറഞ്ഞു. എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ 28-ാമത് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് മുന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍ തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാദുഷ ഹാദി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രസംഗം നടത്തി.
സയ്യിദ് മുനീര്‍ തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. എല്‍. ഹമീദ്, അഹമ്മദ് ബണ്ടിച്ചാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മളി, നൂര്‍ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
സ്വാദിഖ് ആവളം, അസീസ് സഖാഫി മച്ചംമ്പാടി, ഹാരിസ് ഹിമമി പരപ്പ, അസീസ് സൈനി സംബന്ധിച്ചു. സംഷാദ് ബേക്കൂര്‍ സ്വാഗതവും ഫാറൂഖ് സഖാഫി എരോല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it