എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ്; പുത്തിഗെ ജേതാക്കള്‍

കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവിന് ചള്ളങ്കയം മര്‍ഹൂം ജസ്വാദ് നഗരിയില്‍ സമാപനം.പുത്തിഗെ സെക്ടര്‍ ജേതാക്കളായി. സീതാംഗോളി രണ്ടും കുമ്പോല്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം, തലമുഗര്‍ മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം പതാക ഉയര്‍ത്തി. എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു.ഹക്കീം പോര്‍ങ്ങോട്ടൂര്‍ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഗള്‍ഫ് പ്രതിനിധി ഹനീഫ് കല്ലാണ്ടം […]

കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവിന് ചള്ളങ്കയം മര്‍ഹൂം ജസ്വാദ് നഗരിയില്‍ സമാപനം.
പുത്തിഗെ സെക്ടര്‍ ജേതാക്കളായി. സീതാംഗോളി രണ്ടും കുമ്പോല്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം, തലമുഗര്‍ മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം പതാക ഉയര്‍ത്തി. എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു.
ഹക്കീം പോര്‍ങ്ങോട്ടൂര്‍ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഗള്‍ഫ് പ്രതിനിധി ഹനീഫ് കല്ലാണ്ടം സംസാരിച്ചു. യൂസുഫ് മാസ്റ്റര്‍, മുര്‍ഷിദ് പുളിക്കൂര്‍, വാസിഹ് സഖാഫി, രിഫായി സഖാഫി സംബന്ധിച്ചു. മഹ്‌ളറത്തുല്‍ ബദ്‌രിയ ആത്മീയ മജിലിസിന് ഇബ്രാഹിം സഖാഫി കര്‍ണൂര്‍ നേതൃത്വം നല്‍കി.
സമാപന സമ്മേളനം കുമ്പള ഡിവിഷന്‍ പ്രസിഡണ്ട് മിഖ്ദാദ് ഹിമമിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നംഷാദ് അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി പ്രാര്‍ത്ഥന നടത്തി. റഫീഖ് സഅദി ദേലമ്പാടി, കരീം ദര്‍ബാര്‍ കട്ട, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സംസാരിച്ചു. ഇബ്രാഹിം സഖാഫി കര്‍ണൂര്‍, സിദ്ദീഖ് പി.കെ. നഗര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ കൈമാറി, അന്‍സാര്‍ സഅദി ചള്ളങ്കയം, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമ്മര്‍ സഖാഫി, അഷ്‌റഫ് ഹിമമി സഖാഫി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, കന്തലായം, അമ്പേരി അബ്ദുല്‍ റഹ്മാന്‍ സഖാഫി, മന്‍ഷാദ് അഹ്‌സനി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ കട്ടപ്പിണി, അബ്ദുല്‍ ഖാദര്‍ ഹാജി ഗുഡ്ഡെ, എസ്.എ അബ്ദുല്ല, റഹീം സി.എ, അബൂസാലി, ഇര്‍ഷാദ് കളത്തൂര്‍, സൈനുദ്ദീന്‍ സുബൈക്കട്ട സംബന്ധിച്ചു. ഉമൈര്‍ സഖാഫി കളത്തൂര്‍ സ്വാഗതവും ഷാനിദ് കുമ്പോല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it