എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ജുലായ് 21 മുതല്‍

കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ജുലായ് 20, 21 തിയതികളില്‍ മൈമൂന്‍ നഗറില്‍ നടക്കും.ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് ഡിവിഷന്‍ സാഹിത്യോത്സവ്. പ്രഖ്യാപന സംഗമം ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി ഉനൈസ് കുമ്പോലിന്റെ അധ്യക്ഷതയില്‍ ഇര്‍ഫാന്‍ സഖാഫി കിന്യ ഉദ്ഘാടനം ചെയ്തു. സമസ്ത കുമ്പള മേഖല ജനറല്‍ സെക്രട്ടറി ജമാല്‍ സഖാഫി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, റസാഖ് സഖാഫി കോട്ടക്കുന്ന്, മന്‍ഷാദ് അഹ്‌സനി പ്രസംഗിച്ചു.റഫീഖ് സുഹരി, ആരിഫ് എഞ്ചിനീയര്‍, റിഫായി സഖാഫി, […]

കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ജുലായ് 20, 21 തിയതികളില്‍ മൈമൂന്‍ നഗറില്‍ നടക്കും.
ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് ഡിവിഷന്‍ സാഹിത്യോത്സവ്. പ്രഖ്യാപന സംഗമം ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി ഉനൈസ് കുമ്പോലിന്റെ അധ്യക്ഷതയില്‍ ഇര്‍ഫാന്‍ സഖാഫി കിന്യ ഉദ്ഘാടനം ചെയ്തു. സമസ്ത കുമ്പള മേഖല ജനറല്‍ സെക്രട്ടറി ജമാല്‍ സഖാഫി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, റസാഖ് സഖാഫി കോട്ടക്കുന്ന്, മന്‍ഷാദ് അഹ്‌സനി പ്രസംഗിച്ചു.
റഫീഖ് സുഹരി, ആരിഫ് എഞ്ചിനീയര്‍, റിഫായി സഖാഫി, ഖാദര്‍ ഹാജി, നാസിര്‍ ഹിമമി, മുഹാസ് ഹിമമി, റിഫായി ഹിഷാമി, ഹാഫിസ് ഉനൈസ് ഹിമമി, യൂനുസ് സഖാഫി, ഫാറൂഖ് സഖാഫി കുമ്പോല്‍, കബീര്‍ കുമ്പോല്‍, ജാബിര്‍ ഹുസ്‌നി, മഹമൂദ് ഫാളിലി, ഫാഹിസ് മൈമൂന്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാഹിത്യോത്സവിന്റെ അനുബന്ധമായി വിപുലമായ പരിപാടികള്‍ നടത്തും. പ്രഖ്യാപന സമ്മേളനം പ്രസ്ഥാന കുടുംബങ്ങളുടെ സംഗമമായി മാറി. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എം.എ, സോണ്‍ സര്‍ക്കിള്‍ നേതാക്കള്‍ സംബന്ധിച്ചു. ഉമൈര്‍ സഖാഫി സ്വാഗതവും അബ്ദുറഹ്മാന്‍ സഅദി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it