എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു;<br>കുമ്പള ഡിവിഷന്‍ ജേതാക്കള്‍

മുള്ളേരിയ: എസ്.എസ്.എഫ് 29-ാംമത് ജില്ലാ സാഹിത്യോത്സവ് ഗാളിമുഖ ഖലീല്‍ സ്വലാഹില്‍ സമാപിച്ചു. കുമ്പള ഡിവിഷന്‍ 595 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി.ഉദുമ ഡിവിഷനും കാസര്‍കോട് ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദി പരവനടുക്കത്തെയും സര്‍ഗപ്രതിഭയായി കുമ്പള ഡിവിഷനിലെ മാലിക്ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥി മുസമ്മിലിനെയും തിരഞ്ഞടുത്തു. സമാപന സംഗമം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് […]

മുള്ളേരിയ: എസ്.എസ്.എഫ് 29-ാംമത് ജില്ലാ സാഹിത്യോത്സവ് ഗാളിമുഖ ഖലീല്‍ സ്വലാഹില്‍ സമാപിച്ചു. കുമ്പള ഡിവിഷന്‍ 595 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി.
ഉദുമ ഡിവിഷനും കാസര്‍കോട് ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദി പരവനടുക്കത്തെയും സര്‍ഗപ്രതിഭയായി കുമ്പള ഡിവിഷനിലെ മാലിക്ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥി മുസമ്മിലിനെയും തിരഞ്ഞടുത്തു. സമാപന സംഗമം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ പ്രാര്‍ത്ഥന നടത്തി. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തി.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അഹമ്മദ് അലി ബണ്ടിച്ചാല്‍, നാസര്‍ പള്ളങ്കോട്, ഹമീദ് പരപ്പ ട്രോഫി വിതരണം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹനീഫ് തങ്ങള്‍,മൂസ സഖാഫി കളത്തൂര്‍, സമീര്‍ സൈദാര്‍പള്ളി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, നാസര്‍ പള്ളങ്കോട്, ബഷീര്‍ സഖാഫി കൊല്യംഎന്നിവര്‍ സംബന്ധിച്ചു.
അടുത്ത വര്‍ഷത്തെ സാഹിത്യോത്സവിന് കാസര്‍കോട് ഡിവിഷന്‍ വേദിയാകും. ഫാറൂഖ് പൊസോട്ട് സ്വാഗതവും നംഷാദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it