എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കുമ്പള ഡിവിഷന്‍ ജേതാക്കള്‍

കാസര്‍കോട്: എസ്എസ്എഫ് ഇരുപത്തി എട്ടാമത് കാസര്‍കോട് ജില്ലാ സാഹിത്യാത്സവ് സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ കുമ്പള ഡിവിഷന്‍ 297 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 265 പോയിന്റ് നേടി കാസര്‍കോട് ഡിവിഷനും 254 പോയിന്റ് നേടി ഉദുമ ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദിയെയും ബദിയടുക്ക ഡിവിഷനിലെ ജാവിദിനെയും സര്‍ഗപ്രതിഭയായി മാലിക് ദീനാര്‍ ഫാര്‍മസിയിലെ മുസമ്മലിനെയും തിരഞ്ഞടുത്തു. സമാപന സംഗമം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ […]

കാസര്‍കോട്: എസ്എസ്എഫ് ഇരുപത്തി എട്ടാമത് കാസര്‍കോട് ജില്ലാ സാഹിത്യാത്സവ് സമാപിച്ചു.
മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ കുമ്പള ഡിവിഷന്‍ 297 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി.
265 പോയിന്റ് നേടി കാസര്‍കോട് ഡിവിഷനും 254 പോയിന്റ് നേടി ഉദുമ ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദിയെയും ബദിയടുക്ക ഡിവിഷനിലെ ജാവിദിനെയും സര്‍ഗപ്രതിഭയായി മാലിക് ദീനാര്‍ ഫാര്‍മസിയിലെ മുസമ്മലിനെയും തിരഞ്ഞടുത്തു.
സമാപന സംഗമം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എസ്‌വൈഎസ് ജില്ലാ ഉപാധ്യക്ഷര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്ത് കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎന്‍ ജാഫര്‍ അനുമോദന പ്രഭാഷണം നടത്തി.
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഹമദ് ബെണ്ടിച്ചാല്‍, നൂര്‍ മുഹമ്മദ് ഹാജി എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹുസൈന്‍ സഅദി കെസി റോഡ്, കുട്ടശേരി അബ്ദുല്ല ബാഖവി, കാട്ടിപ്പാറ അബദുല്‍ ഖാദിര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, സിഎല്‍ ഹമീദ്, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അഹ്‌മദ് ബണ്ടിച്ചാല്‍, നൂറു മുഹമ്മദ് ഹാജി, ഇബ്രാഹീം സഅദി വിട്‌ള, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ശരീഫ് സഅദി മാവിലാടം, ഹസൈനാര്‍ സഖാഫി കുണിയ, ബഷീര്‍ സഖാഫി കൊല്ല്യം, ലത്തീഫ് പള്ളത്തടുക്ക, ഉമര്‍ സഖാഫി പളളത്തൂര്‍, മുഹമ്മദ് പുണ്ടൂര്‍, സിദ്ധീഖ് പൂത്തപ്പലം എന്നിവര്‍ സംബന്ധിച്ചു.
ഫാറൂഖ് പോസോട്ട് സ്വാഗതവും കരീം ജൗഹരി നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവിന് മുള്ളേരിയ ഡിവിഷന്‍ വേദിയാകും.

Related Articles
Next Story
Share it