എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കുമ്പള ഡിവിഷന്‍ ജേതാക്കള്‍

ഉളിയത്തടുക്ക: വൈവിധ്യങ്ങളൊഴുകുന്ന പാട്ടുഭാഷകള്‍ എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുപ്പതാമത് ജില്ലാ സാഹിത്യാത്സവ് ഉളിയത്തടുക്ക ഹര്‍ക്ക് വില്ലയില്‍ സമാപിച്ചു.മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ കുമ്പള ഡിവിഷന്‍ 623 പോയിന്റ് നേടി ചാമ്പ്യന്മാരായി. 472 പോയിന്റ് നേടി മഞ്ചേശ്വരം ഡിവിഷനും 447 പോയിന്റ് നേടി ബദിയടുക്ക ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കാമ്പസ് വിഭാഗത്തില്‍ എല്‍.ബി.എസ് എഞ്ചിനീയറിങ്ങ് കോളേജ് പൊവ്വല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി സീതാംഗോളി, […]

ഉളിയത്തടുക്ക: വൈവിധ്യങ്ങളൊഴുകുന്ന പാട്ടുഭാഷകള്‍ എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുപ്പതാമത് ജില്ലാ സാഹിത്യാത്സവ് ഉളിയത്തടുക്ക ഹര്‍ക്ക് വില്ലയില്‍ സമാപിച്ചു.
മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ കുമ്പള ഡിവിഷന്‍ 623 പോയിന്റ് നേടി ചാമ്പ്യന്മാരായി. 472 പോയിന്റ് നേടി മഞ്ചേശ്വരം ഡിവിഷനും 447 പോയിന്റ് നേടി ബദിയടുക്ക ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കാമ്പസ് വിഭാഗത്തില്‍ എല്‍.ബി.എസ് എഞ്ചിനീയറിങ്ങ് കോളേജ് പൊവ്വല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി സീതാംഗോളി, സി.കെ നായര്‍ ആര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് കോളേജ് പടന്നക്കാട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കലാപ്രതിഭയായി കുമ്പള ഡിവിഷനിലെ ഉമറുല്‍ ഫാറൂഖിനേയും സര്‍ഗപ്രതിഭയായി ബദിയടുക്ക ഡിവിഷനിലെ സനീര്‍ ഗോളിയടുക്കയേയും തിരഞ്ഞെടുത്തു.
സമാപന സംഗമം റഷീദ് സഅദി പൂങ്ങോടിന്റെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തി. സി.എന്‍ ജാഫര്‍ സാദിഖ് അനുമോദന പ്രഭാഷണം നടത്തി.
ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസ്സന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍പഞ്ചിക്കല്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സി. എം.എ ചേരൂര്‍, ടിപ്പു മുഹമ്മദ്, റസ്സാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മുട്ടത്തോടി, അലി സഖാഫി ചെട്ടുംകുഴി, ഡോ.സ്വലാഹുദ്ധീന്‍ അയ്യൂബി, എം.പി അബ്ദുല്ല ഫൈസി നെക്രാജ്, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ബഷീര്‍ സഖാഫി കൊല്യം, ഹുസൈന്‍ മുട്ടത്തോടി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, സാദിഖ് ആവള, ശക്കീര്‍ എം.ടി.പി, അബ്ദുല്‍റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, സിദ്ധീഖ് പൂത്തപ്പലം, ഉമറുല്‍ ഫാറൂഖ് എ എസ് സംബന്ധിച്ചു. നംഷാദ് ബേക്കൂര്‍ സ്വാഗതവും മുര്‍ഷിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it