എസ്.എസ്.എഫ് 29-ാമത് ജില്ലാ സാഹിത്യോത്സവിന് 12ന് തുടക്കമാവും

കാസര്‍കോട്: എസ്.എസ്.എഫ് 29-ാമത് എഡിഷന്‍ ജില്ലാ സാഹിത്യോത്സവിന് 12ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീല്‍ സ്വലാഹിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്നത്.നാളെ 4 മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. ഐ.പി.ബി. ബുക്ക് പവലിയന്‍ സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിയാറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ നേതൃത്വം നല്‍കും.ശനിയാഴ്ച വൈകിട്ട് നടക്കുന്ന […]

കാസര്‍കോട്: എസ്.എസ്.എഫ് 29-ാമത് എഡിഷന്‍ ജില്ലാ സാഹിത്യോത്സവിന് 12ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീല്‍ സ്വലാഹിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്നത്.
നാളെ 4 മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. ഐ.പി.ബി. ബുക്ക് പവലിയന്‍ സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിയാറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച വൈകിട്ട് നടക്കുന്ന സാംസ്‌കാരികോത്സവം പ്രശസ്ത കവി കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റശീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിക്കും. മുഹമ്മദലി കിനാലൂര്‍ സന്ദേശ പ്രഭാഷണം നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍ പ്രഭാഷണം നടത്തും. അഹമ്മദലി ബെണ്ടിച്ചാല്‍, അബ്ദുന്നാസിര്‍ പള്ളങ്കോട് അവര്‍ഡ് ദാനം നിര്‍വഹിക്കും. കവി പി. കുഞ്ഞിരാമന്‍ നായരുടെ കൃതികളാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവിലെ ചര്‍ച്ചാ വിഷയം.
മൂന്ന് ദിവസങ്ങളിലായി പത്ത് വേദികളില്‍ 142 മത്സരയിനങ്ങളില്‍ ആയിരത്തില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
ഞായാറാഴ്ച രാവിലെ 6 മണിക്ക് മഹ്‌ളറത്തുല്‍ ബദ്രിയ്യ ആത്മീയ മജ്‌ലിസ് നടക്കും.
ഞായാറാഴ്ച നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് സഅദി ആരിക്കാടി എന്നിവര്‍ നല്‍കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അനുമോദന പ്രസംഗവും എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് സി.എന്‍ മുഖ്യ പ്രഭാഷണവും നടത്തും.
പത്രസമ്മേളനത്തില്‍ സി. എല്‍ ഹമീദ്, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, ഇല്യാസ് കൊറ്റുമ്പ, സിദ്ധീഖ് പൂത്തപ്പലം സംബന്ധിച്ചു.

Related Articles
Next Story
Share it