നൊമ്പരമായി ശ്രീലങ്ക
ശ്രീലങ്കയിലെ നൊമ്പരപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ 17 വര്‍ഷം മുമ്പ് ആ രാജ്യം സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കാന്‍ ഇടയായ കുറേ കാര്യങ്ങള്‍ ഓര്‍മ്മയില്‍ തികട്ടിവരികയാണ്. 'ലങ്കയെ എനിക്ക് സ്വര്‍ഗ രാജ്യമാക്കണം. ലോകത്താകമാനം ലങ്കന്‍ ജനത ഉയര്‍ന്ന പൗരന്‍മാരായി വാഴണം'. ഈ വാക്കുകള്‍ മഹീന്ദരജപക്ഷ മന്ത്രിസഭയിലെ രണ്ടാമനും ഏവിയേഷന്‍ മിനിസ്റ്ററുമായിരുന്ന ജയരാജ് ഫെര്‍ണാഡപുള്ളെയുടേതാണ്. 17 വര്‍ഷം കഴിഞ്ഞിട്ടും കാതുകളില്‍ ഇപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ട്. 2005 കാലഘട്ടത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയതായിരുന്നു ജയരാജ് ഫെര്‍ണാഡപുള്ളെ. അദ്ദേഹത്തെ ഒരു സുഹൃത്തു […]
ശ്രീലങ്കയിലെ നൊമ്പരപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ 17 വര്‍ഷം മുമ്പ് ആ രാജ്യം സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കാന്‍ ഇടയായ കുറേ കാര്യങ്ങള്‍ ഓര്‍മ്മയില്‍ തികട്ടിവരികയാണ്. 'ലങ്കയെ എനിക്ക് സ്വര്‍ഗ രാജ്യമാക്കണം. ലോകത്താകമാനം ലങ്കന്‍ ജനത ഉയര്‍ന്ന പൗരന്‍മാരായി വാഴണം'. ഈ വാക്കുകള്‍ മഹീന്ദരജപക്ഷ മന്ത്രിസഭയിലെ രണ്ടാമനും ഏവിയേഷന്‍ മിനിസ്റ്ററുമായിരുന്ന ജയരാജ് ഫെര്‍ണാഡപുള്ളെയുടേതാണ്. 17 വര്‍ഷം കഴിഞ്ഞിട്ടും കാതുകളില്‍ ഇപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ട്. 2005 കാലഘട്ടത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയതായിരുന്നു ജയരാജ് ഫെര്‍ണാഡപുള്ളെ. അദ്ദേഹത്തെ ഒരു സുഹൃത്തു […]
ശ്രീലങ്കയിലെ നൊമ്പരപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ 17 വര്‍ഷം മുമ്പ് ആ രാജ്യം സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കാന്‍ ഇടയായ കുറേ കാര്യങ്ങള്‍ ഓര്‍മ്മയില്‍ തികട്ടിവരികയാണ്.
'ലങ്കയെ എനിക്ക് സ്വര്‍ഗ രാജ്യമാക്കണം. ലോകത്താകമാനം ലങ്കന്‍ ജനത ഉയര്‍ന്ന പൗരന്‍മാരായി വാഴണം'. ഈ വാക്കുകള്‍ മഹീന്ദരജപക്ഷ മന്ത്രിസഭയിലെ രണ്ടാമനും ഏവിയേഷന്‍ മിനിസ്റ്ററുമായിരുന്ന ജയരാജ് ഫെര്‍ണാഡപുള്ളെയുടേതാണ്. 17 വര്‍ഷം കഴിഞ്ഞിട്ടും കാതുകളില്‍ ഇപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ട്.
2005 കാലഘട്ടത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയതായിരുന്നു ജയരാജ് ഫെര്‍ണാഡപുള്ളെ. അദ്ദേഹത്തെ ഒരു സുഹൃത്തു മുഖേന പരിചയപ്പെടാനുള്ള അവസരമുണ്ടായി. പിന്നീട് ആ ബന്ധം വലിയ സൗഹൃദമായി വളര്‍ന്നു. സംസാര മധ്യേ ഞങ്ങളുടെ അതിഥിയായി അടുത്ത തവണ ശ്രീലങ്ക സന്ദര്‍ശിക്കണമെന്ന അദ്ദേഹത്തിന്റെ ക്ഷണം ഞങ്ങള്‍ക്ക് വലിയ സന്തോഷമായി. 2007ല്‍ എന്റെ അര്‍ധ സഹോദരന്‍ ആരിഫ് തെരുവത്തിന്റെ കൂടെയുള്ള ചൈനാ യാത്രക്കിടയില്‍ ഞങ്ങള്‍ കൊളമ്പോയില്‍ വിമാനമിറങ്ങുകയും ജയരാജ് ഫെര്‍ണാഡപുള്ളെ ഞങ്ങളെ എയര്‍പോട്ടില്‍ സ്വീകരിക്കുകയും ചെയ്തു. സെഡ് കാറ്റഗറി സുരക്ഷയില്‍ കരിമ്പൂച്ചകളുടെ അകമ്പടിയോടെ നേരെ ചെന്നത് കാന്‍ഡിയിലെ മന്ത്രിസഭാ യോഗത്തിലേക്കായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന അദ്ദേഹം യാത്രാ മധ്യേ പറഞ്ഞ വാക്കുകളാണ് മുകളില്‍ കുറിച്ചത്. എന്റെ വല്യുപ്പ കച്ചവടാര്‍ത്ഥം സിലോണിലായിരുന്നെന്നും ഞങ്ങള്‍ മലയാളികള്‍ പ്രത്യേകിച്ച് കാസര്‍കോട്ടുകാര്‍ പണ്ട് സിലോണിലായിരുന്നു എന്ന വാക്കില്‍ അഭിമാനം കൊണ്ടിരുന്നു എന്നുമൊക്കെ അദ്ദേഹത്തെ ധരിപ്പിച്ചപ്പോള്‍ അതിയായ സന്തോഷം പങ്കുവെച്ചു. കാന്‍ഡിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മറ്റൊരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയില്‍ സിംഹളീസ് ഭാഷയില്‍ അദ്ദേഹം എല്‍.ടി.ടി.ഇയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പാലസിലേക്ക് മടങ്ങും വഴി താങ്കള്‍ സിംഹളീസ് ഭാഷയില്‍ എന്താണ് പ്രസംഗിച്ചതെന്ന് ആരിഫ് ആരാഞ്ഞപ്പോഴാണ് എല്‍.ടി.ടി.ഇ ലങ്കയെ എത്രത്തോളം പിന്നോട്ട് നയിച്ചിട്ടുണ്ടെന്നും ഇതുണ്ടാക്കിയ ഭവിഷ്യത്ത് എത്രമാത്രമാണെന്നും അദ്ദേഹം വാചാലനായത്.
സ്വതന്ത്ര തമിള്‍ സ്റ്റേറ്റ് എന്ന ആവശ്യവുമായി തൊള്ളായിരത്തി എഴുപത് കാലഘട്ടത്തിലാണ് ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിള്‍ ഈലം അഥവാ എല്‍.ടി.ടി.ഇ സ്ഥാപിക്കപ്പെട്ടത്. 1976ല്‍ സംഘടനയുടെ നേതൃ സ്ഥാനം വേലുപിള്ളയ് പ്രഭാകരന്‍ ഏറ്റെടുത്തതോടുകൂടി സംഘടന കൂടുതല്‍ കരുത്താര്‍ജിച്ചു. അക്കാലങ്ങളിലൊക്കെ ഗറില്ലാ അറ്റാക്‌സ് എന്ന പേരില്‍ അഭ്യന്തര കലാപങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടേയിരുന്നു. ലോകമാകമാനം വ്യാപിച്ച് കിടക്കുന്ന തമിള്‍ വംശജരുടെ വലിയ പിന്തുണ എല്‍.ടി.ടി.ഇക്ക് ലഭിച്ചിരുന്നു. 1983 ജൂലൈ 24ല്‍ എല്‍.ടി.ടി.ഇയെ അടിച്ചമര്‍ത്താന്‍ ലങ്കന്‍ സര്‍ക്കാര്‍ 'ബ്ലാക്ക് ജൂലൈ' എന്ന പേരില്‍ നടത്തിയ ഓപ്പറേഷന്‍ വന്‍ നാശനഷ്ടങ്ങളാണ് തമിഴ് വംശജര്‍ക്ക് വരുത്തി വെച്ചത്. 3000ത്തോളം പേരെ കൊന്നൊടുക്കുകയും ഒന്നരലക്ഷത്തോളം പേര്‍ ഭവന രഹിതരാവുകയും ചെയ്തു. അക്കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തന്ത്രപരമായ ഇടപെടലിലൂടെ അവര്‍ക്ക് പട്ടാള പരിശീലനം ലഭിക്കുകയും സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഇന്ദിരാജിയുടെ മരണത്തോടെ സമാധാന ചര്‍ച്ചകള്‍ ഫലം കാണാതെ പോയ കാര്യങ്ങളൊക്കെ ജയരാജ് ഫെര്‍ണാഡപുള്ളെ ഞങ്ങളോട് നൊമ്പരത്തോടെ ഉണര്‍ത്തി. ഇന്ത്യന്‍ പീസ് കീപിംഗ് ഫോര്‍സിനെ ലങ്കയിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇന്ത്യന്‍ ജനതക്ക് ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നൊക്കെ വലിയ സങ്കടത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. കാന്‍ഡിയില്‍ നിന്നും കൊളമ്പോയിലേക്കുള്ള നീണ്ട യാത്രയില്‍ മൂന്ന് ദശാബ്ദ കാലത്തോളമായി അനുഭവിച്ച വേദനാജനകമായ കഥകളാണ് അദ്ദേഹം ഞങ്ങളോട് പങ്കുവെച്ചത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ലങ്കന്‍ ജനതയുടെ ഉന്നമനം മാത്രം കാംഷിച്ചു കൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി. ജയരാജ് ഫെര്‍ണാഡപുള്ളെയുടേയും ഭാര്യയുടേയും ആതിഥ്യം സ്വീകരിച്ച് അത്താഴ വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരവും ഞങ്ങള്‍ക്കുണ്ടായി. വിരുന്നില്‍ നമ്മുടെ തീന്‍മേശയിലെ സ്ഥിരം അതിഥി നൂലപ്പവും (ഇടിയപ്പം) പാലും ഞങ്ങള്‍ക്ക് ആസ്വാദ്യകരമായി. ഒരുപക്ഷേ മുന്‍കാലങ്ങളില്‍ സിലോണില്‍ വാണിജ്യാര്‍ത്ഥം വസിച്ചിരുന്നു നമ്മുടെ പൂര്‍വികര്‍ കേരളത്തിലേക്ക് കടല്‍ കടത്തിയതാണോ അതോ ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിയതാണോ നൂലപ്പമെന്ന് അറിയില്ല. ഞങ്ങളെ സുരക്ഷിതമായി ഹോട്ടലില്‍ തിരിച്ചെത്തിച്ചതിന് ശേഷമാണ് ജയരാജ് ഫെര്‍ണാഡപുള്ളെ മടങ്ങിയത്.
ചൈനാ യാത്ര കഴിഞ്ഞ് തിരിച്ച് ദുബായിലെത്തിയപ്പോഴാണ് ഞെട്ടലോടെ ആ വാര്‍ത്ത കേട്ടത്. ഒരു പരിപാടിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ജയരാജ് ഫെര്‍ണാഡപുള്ളെ കൊല്ലപ്പെട്ടു. എല്‍.ടി.ടി.ഇയുടെ പക പോക്കലില്‍ നമ്മുടെ നഷ്ടം രാജീവ് ഗാന്ധിയാണെങ്കില്‍ ഏതാണ്ട് അതേ നിലവാരത്തിലുള്ള ഒരു നേതാവിനെയാണ് ശ്രീലങ്കക്ക് നഷ്ടമായത്.
അതുപൊലൊരു മേയ് മാസത്തില്‍ ശ്രീലങ്കക്ക് ആശ്വാസമായി ആ വാര്‍ത്തയെത്തിയതും തീര്‍ത്തും യാദൃശ്ചികം. നീണ്ട മൂന്ന് ദശാബ്ദക്കാലത്തെ എല്‍.ടി.ടി.ഇ യുഗത്തിന് പര്യവസാനം കുറിച്ച് രജപക്‌സെയുടെ പട്ടാളം വേലുപ്പിള്ളൈ പ്രഭാകരനെ വധിച്ചു. സിംഹളീസ് വംശജര്‍ രജപക്‌സയെ വീര പുരുഷനായി വാഴ്ത്തി. മാധ്യമലോകം മുഴുവനും ലങ്കയുടെ വിജയത്തെ കൊട്ടിഘോഷിച്ചു. ഒരുപാട് വന്‍കിട കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം ലങ്കയിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതികളിറക്കി. റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ കുതിച്ചുചാട്ടം നടത്തി. ടൂറിസം അന്നേവരെ കാണാത്ത തരത്തിലേക്ക് വളര്‍ന്നു. ഇതിനിടയില്‍ അഹങ്കാരത്തിന്റെയും കുടുംബവാഴ്ചയുടേയും കൊടുമുടിയിലേക്ക് വളര്‍ന്ന മഹീന്ദരജപക്‌സെ കോവിഡ് പാന്‍ഡമിക്കുമായി ബന്ധപ്പെട്ട് തകര്‍ന്ന ശ്രീലങ്കന്‍ സമ്പദ് വ്യവസ്തയെ പിടിച്ചു നിര്‍ത്തുന്നതില്‍ വന്‍ പരാജയമായി. വിദേശ കറന്‍സിയുടെ അഭാവം ഇറക്കുമതിയെ ദുഷ്‌ക്കരമായി ബാധിച്ചു. പണപ്പെരുപ്പം വര്‍ധിച്ചു. അവശ്യ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ചു. പൊതുഗതാഗതം, ആരോഗ്യം, തുറമുഖം, പോസ്റ്റല്‍, വൈദ്യുതി തുടങ്ങിയ മേഖലകളിലെ 1000ത്തോളം ട്രേഡ് യൂണിയനുകള്‍ മഹീന്ദക്കെതിരെ രംഗത്തിറങ്ങി. അദ്ദേഹത്തിന്റെ വീടും ആഡംബര കാറുകളും അഗ്‌നിക്കിരയാക്കി.
മതത്തിന്റെ പേരില്‍ തങ്ങളെ ഭിന്നിപ്പിച്ച് ഒരു രാജ്യത്തെ തന്റെ കുടുംബ സ്വത്തുപോലെ കൈകാര്യം ചെയ്തതിലുള്ള ശിക്ഷ. എം.പിമാരടക്കം പലരും കൊല്ലപ്പെട്ടു. ഗദ്യന്തരമില്ലാതെ അവസാനം തനിക്ക് ഹീറോ പരിവേഷം തന്ന അതേ മേയ് മാസത്തില്‍ പടിയിറക്കം.
12 വയസ്സ് മാത്രം പ്രായമായ ബാലചന്ദര്‍ പ്രഭാകരന്റെ നെഞ്ച് പിളര്‍ത്തി ചീറിപ്പാഞ്ഞ ബുള്ളറ്റുകള്‍ക്ക് കാലം കരുതി വെച്ച ശിക്ഷയാകുമോ അത്.
-അസ്ലം കൊച്ചി