ധനുഷ്‌കോടിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു

രാമനാഥപുരം: ധനുഷ്‌കോടിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ശ്രീലങ്കന്‍ നാവികസേന വെടിവെച്ചത്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയാല്‍ ഇനിയും വെടിവയ്ക്കുമെന്ന് നാവികസേന ഭീഷണി മുഴക്കിയതായി തൊഴിലാളികള്‍ പറഞ്ഞു. വെടിവെയ്പ്പില്‍ മൂന്ന് ബോട്ടുകള്‍ തകര്‍ന്നെന്നാണ് വിവരം. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം, വെടിവെയ്പ്പുണ്ടായെന്ന ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സമുദ്രാതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടാകുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച 13 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഈ […]

രാമനാഥപുരം: ധനുഷ്‌കോടിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ശ്രീലങ്കന്‍ നാവികസേന വെടിവെച്ചത്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയാല്‍ ഇനിയും വെടിവയ്ക്കുമെന്ന് നാവികസേന ഭീഷണി മുഴക്കിയതായി തൊഴിലാളികള്‍ പറഞ്ഞു.

വെടിവെയ്പ്പില്‍ മൂന്ന് ബോട്ടുകള്‍ തകര്‍ന്നെന്നാണ് വിവരം. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം, വെടിവെയ്പ്പുണ്ടായെന്ന ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സമുദ്രാതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടാകുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച 13 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഈ മാസം ആദ്യം ഇന്ത്യന്‍ നാവികസേന ആക്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Related Articles
Next Story
Share it