ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു പുറത്ത്, പകരം ഇഷാന്‍ കിഷന്‍; കാരണം വ്യക്തമാക്കി ബി.സി.സി.ഐ

കൊളംബോ: ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ശ്രീലങ്കയെ നേരിടുന്ന യുവനിര ടീമിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. കൊളംബോയിലേക്ക് പോയ യുവനിര ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് സാധ്യത കൂടുതലാണെങ്കിലും ആദ്യ ഏകദിനത്തില്‍ താരത്തെ ഉള്‍പ്പെടത്തിയില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് സഞ്ജുവിന് വിനയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ ആണ് സഞ്ജുവിന് പകരമെത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ അവസരം ലഭിക്കാത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആണ് നായകന്‍. ഇഷാന് പുറമെ സൂര്യകുമാര്‍ യാദവും ഇന്ന് ഏകദിന അരങ്ങേറ്റം കുറിച്ചു. അതിനിടെ […]

കൊളംബോ: ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ശ്രീലങ്കയെ നേരിടുന്ന യുവനിര ടീമിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. കൊളംബോയിലേക്ക് പോയ യുവനിര ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് സാധ്യത കൂടുതലാണെങ്കിലും ആദ്യ ഏകദിനത്തില്‍ താരത്തെ ഉള്‍പ്പെടത്തിയില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് സഞ്ജുവിന് വിനയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ ആണ് സഞ്ജുവിന് പകരമെത്തിയത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ അവസരം ലഭിക്കാത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആണ് നായകന്‍. ഇഷാന് പുറമെ സൂര്യകുമാര്‍ യാദവും ഇന്ന് ഏകദിന അരങ്ങേറ്റം കുറിച്ചു. അതിനിടെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലും ഇന്ന് കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ടീമില്‍ ഇടം കിട്ടിയില്ല.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുന്‍നിര ടീം ഇംഗ്ലണ്ടിലേക്ക് പോയതോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനായി ബിസിസിഐ യുവനിരയെ അയച്ചത്. 2020ല്‍ നടക്കേണ്ട പര്യടനമാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടുപോയത്.

Related Articles
Next Story
Share it