രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കയെ അപമാനിച്ചു; രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ അര്‍ജുന രണതുംഗ. ശ്രീലങ്കന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാന്‍ സമ്മതിച്ചതാണ് രണതുംഗയെ ചൊടിപ്പിച്ചത്. രണ്ടാംനിര ടീമിനെ അയച്ച് ബി.സി.സി.ഐ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 1996ല്‍ ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് അര്‍ജുന രണതുംഗ. ഇത് ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് ആവശ്യം മാത്രം കണക്കിലെടുത്ത് ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാന്‍ സമ്മതിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് കുറ്റം പറയേണ്ടത്. ഇംഗ്ലണ്ട് […]

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ അര്‍ജുന രണതുംഗ. ശ്രീലങ്കന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാന്‍ സമ്മതിച്ചതാണ് രണതുംഗയെ ചൊടിപ്പിച്ചത്. രണ്ടാംനിര ടീമിനെ അയച്ച് ബി.സി.സി.ഐ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 1996ല്‍ ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് അര്‍ജുന രണതുംഗ.

ഇത് ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് ആവശ്യം മാത്രം കണക്കിലെടുത്ത് ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാന്‍ സമ്മതിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് കുറ്റം പറയേണ്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യ അവരുടെ മികച്ച താരങ്ങള്‍ അടങ്ങുന്ന ടീമിനെ അയച്ചപ്പോള്‍ ദുര്‍ബലരായ സംഘത്തെയാണ് ഇങ്ങോട്ട് അയച്ചത്. എല്ലാത്തിനും കാരണം നമ്മുടെ ബോര്‍ഡാണ്.' രണതുംഗ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ഇന്ത്യന്‍ ടീം തിരിച്ചുവന്നിരുന്നില്ല. യാത്രയും കോവിഡ് പ്രോട്ടോക്കോളുമെല്ലാം കണക്കിലെടുത്തായിരുന്നു ഇത്. ഇതേതുടര്‍ന്ന് ശ്രീലങ്കയിലേക്ക് യുവനിരയെ അയക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. 2020-ല്‍ കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച പരമ്പരയാണിത്.

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ്. ദേവദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പാണ്ഡ്യ സഹോദരന്മാര്‍ തുടങ്ങിയവരടങ്ങിയ യുവനിരയെ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്.

Related Articles
Next Story
Share it