ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്കയ്ക്ക് ചാകര; അക്കൗണ്ടിലെത്തുക കോടികള്‍

കൊളംബോ: ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്കയ്ക്ക് ചാകര. ഈ പരമ്പരയിലൂടെ കോടികളാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അക്കൗണ്ടിലെത്തുക. 89.69 കോടി രൂപയാണ് പര്യടനത്തിലൂടെ ലങ്കന്‍ ബോര്‍ഡിന് കിട്ടുക. ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉള്‍പ്പെടെയാണിത്. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഈ പരമ്പര വലിയ ആശ്വാസമാകും. കോവിഡ് മൂലം നിരവധി മത്സരങ്ങള്‍ റദ്ദായെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനം സഹായകമാകുമെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷമ്മി സില്‍വ വ്യക്തമാക്കി. സീനിയര്‍ താരങ്ങളെ […]

കൊളംബോ: ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്കയ്ക്ക് ചാകര. ഈ പരമ്പരയിലൂടെ കോടികളാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അക്കൗണ്ടിലെത്തുക. 89.69 കോടി രൂപയാണ് പര്യടനത്തിലൂടെ ലങ്കന്‍ ബോര്‍ഡിന് കിട്ടുക. ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉള്‍പ്പെടെയാണിത്. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഈ പരമ്പര വലിയ ആശ്വാസമാകും.

കോവിഡ് മൂലം നിരവധി മത്സരങ്ങള്‍ റദ്ദായെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനം സഹായകമാകുമെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷമ്മി സില്‍വ വ്യക്തമാക്കി. സീനിയര്‍ താരങ്ങളെ ഇംഗ്ലണ്ടിലേക്കയച്ച ഇന്ത്യ യുവനിരയെയാണ് ശ്രീലങ്കയിലേക്കയച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ ശ്രീലങ്കയെ അപമാനിക്കുകയാണെന്ന് ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ നായകന്‍ അര്‍ജുന രണതുംഗ ആരോപിച്ചിരുന്നു. സാമ്പത്തിക ലാഭം മാത്രം നോക്കിയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം പരമ്പരക്ക് ഒരുങ്ങവെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. ബാറ്റിംഗ് പരിശീലകന്‍ ഗ്രാന്റ് ഫ്‌ളവറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരിയ ലക്ഷണങ്ങള്‍ കണ്ടതോടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തിങ്കളാഴ്ച ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയ ശേഷം ലങ്കന്‍ താരങ്ങള്‍ ക്വാറന്റൈനില്‍ കഴിയവേയാണ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചത്.

അതിനിടെ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ രണ്ടാം നിര ടീമിനെ ഇന്ത്യക്കെതിരെ കളിപ്പിക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചന. അടുത്ത ചൊവ്വാഴ്ചയാണ് മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുക. ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍.

Related Articles
Next Story
Share it