ശ്രീകൃഷ്ണജയന്തി ആഘോഷം; വീട്ടുമുറ്റങ്ങള്‍ അമ്പാടിയാകും

കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കുട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരും. അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക. വീടുകളില്‍ ഒരുക്കിയിരിക്കുന്ന കൃഷ്ണകുടീരത്തിനു മുന്നില്‍ വൈകിട്ട് അഞ്ചുമണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. വേഷപ്രദര്‍ശനം, ഗോപികാനൃത്തം, ഉറിയടി, ഭജന, ആഘോഷഗീതപാരായണം, ജന്മാഷ്ടമിസന്ദേശം എന്നിവയാണ് പരിപാടികള്‍. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. വിഷാദം വെടിയാം വിജയം വരിക്കാം എന്ന […]

കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കുട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരും.
അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക. വീടുകളില്‍ ഒരുക്കിയിരിക്കുന്ന കൃഷ്ണകുടീരത്തിനു മുന്നില്‍ വൈകിട്ട് അഞ്ചുമണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. വേഷപ്രദര്‍ശനം, ഗോപികാനൃത്തം, ഉറിയടി, ഭജന, ആഘോഷഗീതപാരായണം, ജന്മാഷ്ടമിസന്ദേശം എന്നിവയാണ് പരിപാടികള്‍. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശവുമായി നടത്തുന്ന ശോഭായാത്രയില്‍ നാലുലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണവേഷം ധരിച്ച് പങ്കെടുക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീകൃഷ്ണജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു. രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളില്‍ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്ക്കട്ടെ എന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസിച്ചു.
എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ജന്മാഷ്ടമി ആശംസകള്‍. ഈ ആഘോഷം ശ്രീകൃഷ്ണ സന്ദേശം നമ്മുടെ ജീവിതത്തില്‍ പകരാനുള്ള അവസരമാണ്. ആഘോഷം നിറയെ സന്തോഷവും ആരോഗ്യവും ഐശ്വര്യവും നിറയ്ക്കട്ടെ-രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യമെമ്പാടുമുള്ള ആഘോഷങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തിയെന്ന് നരേന്ദ്രമോദി പറഞ്ഞു.

Related Articles
Next Story
Share it