കണ്ണിനഴകായി ഉണ്ണിക്കണ്ണന്മാര്‍; ശോഭായാത്രകള്‍ വര്‍ണ്ണാഭമായി
കാസര്‍കോട്: രാധികമാരുടേയും ഉണ്ണിക്കണ്ണന്മാരുടേയും സാന്നിധ്യംകൊണ്ട് വര്‍ണ്ണാഭമായ ശോഭായാത്രകള്‍ വഴിയോരങ്ങളെ അഴകുള്ളതാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ മയില്‍പീലി തിരുമുടിയും ഓടക്കുഴലും ഗോകുല സ്മരണകളൊരുക്കി.ജില്ലയില്‍ 153 കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടന്നു. ഇതിന് പുറമെ വിവിധ ക്ഷേത്രങ്ങളുടേയും ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ അരങ്ങേറി.കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കൃഷ്ണയുടേയും രാധയുടേയും വേഷമണിഞ്ഞെത്തിയ കുരുന്നുകള്‍ വിദ്യാലയത്തെ വൃന്ദാവനമാക്കി.കുമ്പള, ബദിയടുക്ക, ബോവിക്കാനം, മൊഗ്രാല്‍പുത്തൂര്‍, […]

കാസര്‍കോട്: രാധികമാരുടേയും ഉണ്ണിക്കണ്ണന്മാരുടേയും സാന്നിധ്യംകൊണ്ട് വര്‍ണ്ണാഭമായ ശോഭായാത്രകള്‍ വഴിയോരങ്ങളെ അഴകുള്ളതാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ മയില്‍പീലി തിരുമുടിയും ഓടക്കുഴലും ഗോകുല സ്മരണകളൊരുക്കി.
ജില്ലയില്‍ 153 കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടന്നു. ഇതിന് പുറമെ വിവിധ ക്ഷേത്രങ്ങളുടേയും ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ അരങ്ങേറി.
കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കൃഷ്ണയുടേയും രാധയുടേയും വേഷമണിഞ്ഞെത്തിയ കുരുന്നുകള്‍ വിദ്യാലയത്തെ വൃന്ദാവനമാക്കി.
കുമ്പള, ബദിയടുക്ക, ബോവിക്കാനം, മൊഗ്രാല്‍പുത്തൂര്‍, മുള്ളേരിയ, പരവനടുക്കം, മേല്‍പറമ്പ്, ഉദുമ, പാലക്കുന്ന്, പൊയിനാച്ചി, കുണ്ടംകുഴി, പെരിയ, കാഞ്ഞങ്ങാട്, മാവുങ്കാല്‍, അജാനൂര്‍, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ഒടയംചാല്‍, രാജപുരം, പരപ്പ, ഇരിയ, പനത്തടി തുടങ്ങിയ മേഖലകളിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് ശോഭായാത്രകള്‍ സംഘടിപ്പിച്ചത്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടന്നു. ഉറിയടി, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് നിറംപകരുന്നതായി.