ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം; ശോഭായാത്രകള്‍ വൈകിട്ട്

കാസര്‍കോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട്. ഒരാഴ്ച മുമ്പ് തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചിരുന്നു. ഗോപൂജയും മറ്റ് അനുഷ്ഠാനങ്ങളും നടന്നു.ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ശോഭായാത്രകള്‍ നടക്കും. ജില്ലയിലെ 166 കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടത്തുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുശോചന പ്രമേയം വായിച്ച ശേഷമായിരിക്കം ശോഭായാത്രകള്‍ ആരംഭിക്കുക. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് നാടെങ്ങും ശോഭായാത്രകള്‍ നടത്തുന്നത്. വയനാട് ദുരിതബാധിതര്‍ക്കായി സ്നേഹനിധിയെന്ന പേരില്‍ ശോഭായാത്രയിലുടനീളം ധനസമാഹരണവും നടത്തുന്നുണ്ട്. മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ […]

കാസര്‍കോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട്. ഒരാഴ്ച മുമ്പ് തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചിരുന്നു. ഗോപൂജയും മറ്റ് അനുഷ്ഠാനങ്ങളും നടന്നു.
ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ശോഭായാത്രകള്‍ നടക്കും. ജില്ലയിലെ 166 കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടത്തുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുശോചന പ്രമേയം വായിച്ച ശേഷമായിരിക്കം ശോഭായാത്രകള്‍ ആരംഭിക്കുക. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് നാടെങ്ങും ശോഭായാത്രകള്‍ നടത്തുന്നത്. വയനാട് ദുരിതബാധിതര്‍ക്കായി സ്നേഹനിധിയെന്ന പേരില്‍ ശോഭായാത്രയിലുടനീളം ധനസമാഹരണവും നടത്തുന്നുണ്ട്. മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബോവിക്കാനത്ത് വൈകിട്ട് മഹാ ശോഭായാത്ര നടത്തും.
ഇതിന്റെ ഭാഗമായി രാവിലെ വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജ നടത്തി. വൈകിട്ട് ബോവിക്കാനത്തുനിന്ന് മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലേക്ക് മഹാ ശോഭായാത്ര നടത്തും.
മുളിയാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തുനിന്ന് ഷണ്‍മുഖ ബാലഗോകുലത്തിന്റെ നേതൃത്വത്തിലും അമ്മങ്കോട് ശബരിനാഥ ഭജനമന്ദിരത്തില്‍ നിന്ന് സാന്ദീപനി ബാലഗോകുലത്തിന്റെ നേതൃത്വത്തിലും ചിപ്ലിക്കയ ധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ നിന്ന് പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തിലും പുറപ്പെടുന്ന ശോഭായാത്രകള്‍ ബോവിക്കാനത്ത് സംഗമിച്ചാണ് ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ നിന്ന് മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലേക്ക് നീങ്ങുക.

Related Articles
Next Story
Share it