ശ്രീ ഗണേശ മന്ദിരം സച്ചിദാനന്ദ ഭാരതി സ്വാമികള്‍ സമര്‍പ്പണം നടത്തി

നീലേശ്വരം: സാര്‍വ്വജനിക ഗണേശോത്സവ സേവാ ട്രസ്റ്റ് പേരോലില്‍ നിര്‍മ്മിച്ച ഗണേശ മന്ദിരം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ സമര്‍പ്പണം നടത്തി. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എസ് പൈ അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമികള്‍ അനുഗ്രഹ ഭാഷണം നടത്തി.ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി, പത്മനാഭസ്വാമി ക്ഷേത്രം മുന്‍ നമ്പി കക്കാട്ട് നാരായണ പട്ടേരി എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തി. ജഗദീഷ് ഷേണായി മൈസൂര്‍, ബി.ഡി.ആര്‍ ബാലിഗ മംഗലാപുരം എന്നിവര്‍ സംസാരിച്ചു.വിശിഷ്ട […]

നീലേശ്വരം: സാര്‍വ്വജനിക ഗണേശോത്സവ സേവാ ട്രസ്റ്റ് പേരോലില്‍ നിര്‍മ്മിച്ച ഗണേശ മന്ദിരം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ സമര്‍പ്പണം നടത്തി. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എസ് പൈ അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമികള്‍ അനുഗ്രഹ ഭാഷണം നടത്തി.
ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി, പത്മനാഭസ്വാമി ക്ഷേത്രം മുന്‍ നമ്പി കക്കാട്ട് നാരായണ പട്ടേരി എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തി. ജഗദീഷ് ഷേണായി മൈസൂര്‍, ബി.ഡി.ആര്‍ ബാലിഗ മംഗലാപുരം എന്നിവര്‍ സംസാരിച്ചു.
വിശിഷ്ട വ്യക്തികളെ ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ അരമന സ്വാഗതവും ജന.കണ്‍വീനര്‍ ഇ.സി വിജയന്‍ നന്ദിയും പറഞ്ഞു. ഭക്തജനങ്ങള്‍ക്ക് അന്നദാനം നടത്തി.

Related Articles
Next Story
Share it