ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകും; താന്‍ ഒരു ഓള്‍റൗണ്ടര്‍ ആണെങ്കിലും അറിയപ്പെടുന്നത് ബാറ്റ്‌സ്മാന്‍ ആയാണ്: ഇന്ത്യന്‍ താരം വിജയ് ശങ്കര്‍

മുംബൈ: ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍. ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാല്ലിസിനെയും ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണെയും പോലെ തനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് വിജയ് ശങ്കറിന്റെ അവകാശ വാദം. അവര്‍ ഓപ്പണിംഗോ വണ്‍ ഡൗണോ ഇറങ്ങി ബൗളിംഗും ചെയ്യുന്ന പോലെ തനിക്കും അതിന് സാധിക്കുമെന്ന് വിജയ് ശങ്കര്‍ പറയുന്നു. താനൊരു ഓള്‍റൗണ്ടറാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ബാറ്റ്‌സ്മാന്‍ ആയിട്ടാണെന്നും […]

മുംബൈ: ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍. ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാല്ലിസിനെയും ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണെയും പോലെ തനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് വിജയ് ശങ്കറിന്റെ അവകാശ വാദം.

അവര്‍ ഓപ്പണിംഗോ വണ്‍ ഡൗണോ ഇറങ്ങി ബൗളിംഗും ചെയ്യുന്ന പോലെ തനിക്കും അതിന് സാധിക്കുമെന്ന് വിജയ് ശങ്കര്‍ പറയുന്നു. താനൊരു ഓള്‍റൗണ്ടറാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ബാറ്റ്‌സ്മാന്‍ ആയിട്ടാണെന്നും ഓള്‍റൗണ്ടര്‍ ആയത് കൊണ്ട് മാത്രം ബാറ്റിംഗില്‍ ആറാമതോ ഏഴാമതോ ഇറങ്ങേണ്ട കാര്യമില്ലെന്നും തനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ കഴിവുണ്ടെന്നും താരം പറഞ്ഞു.

അതേസമയം താരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ വ്യാപക ട്രോളുകളാണ് ഉയരുന്നത്.

Related Articles
Next Story
Share it