ശിവഗിരിയില്‍ ഗുരുവിനരികില്‍...
ശിവഗിരിയിലേക്ക് ആദ്യമായാണ് ഒരു യാത്ര തരപ്പെട്ടത്. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍, അവിടെ വെച്ച് പരിചയപ്പെട്ട അലി എന്ന അലിക്കയാണ് അവിചാരിതമായി ശിവഗിരിയിലേക്ക് ഞങ്ങളെ നയിച്ചത്. എന്നോടൊപ്പം നാട്ടുകാരായ മറ്റു മൂന്നുപേരും ഉണ്ടായിരുന്നു. ഷെരീഫ് ചുങ്കത്തിലും ഉമ്പു പട്ടേലും ഷെരീഫ് മ്യൂസിക് എംപോറിയവും. ഉമ്പു പട്ടേലിന്റെ കസബിലെ ആത്മ സുഹൃത്താണ് കല്ലമ്പലം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി അലി. ശിവഗിരി മഠം വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഞങ്ങള്‍ മഠവും ശ്രീനാരായണ ഗുരു അവസാന നാളുകളില്‍ താമസിച്ച […]
ശിവഗിരിയിലേക്ക് ആദ്യമായാണ് ഒരു യാത്ര തരപ്പെട്ടത്. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍, അവിടെ വെച്ച് പരിചയപ്പെട്ട അലി എന്ന അലിക്കയാണ് അവിചാരിതമായി ശിവഗിരിയിലേക്ക് ഞങ്ങളെ നയിച്ചത്. എന്നോടൊപ്പം നാട്ടുകാരായ മറ്റു മൂന്നുപേരും ഉണ്ടായിരുന്നു. ഷെരീഫ് ചുങ്കത്തിലും ഉമ്പു പട്ടേലും ഷെരീഫ് മ്യൂസിക് എംപോറിയവും. ഉമ്പു പട്ടേലിന്റെ കസബിലെ ആത്മ സുഹൃത്താണ് കല്ലമ്പലം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി അലി. ശിവഗിരി മഠം വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഞങ്ങള്‍ മഠവും ശ്രീനാരായണ ഗുരു അവസാന നാളുകളില്‍ താമസിച്ച […]
ശിവഗിരിയിലേക്ക് ആദ്യമായാണ് ഒരു യാത്ര തരപ്പെട്ടത്. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍, അവിടെ വെച്ച് പരിചയപ്പെട്ട അലി എന്ന അലിക്കയാണ് അവിചാരിതമായി ശിവഗിരിയിലേക്ക് ഞങ്ങളെ നയിച്ചത്. എന്നോടൊപ്പം നാട്ടുകാരായ മറ്റു മൂന്നുപേരും ഉണ്ടായിരുന്നു. ഷെരീഫ് ചുങ്കത്തിലും ഉമ്പു പട്ടേലും ഷെരീഫ് മ്യൂസിക് എംപോറിയവും. ഉമ്പു പട്ടേലിന്റെ കസബിലെ ആത്മ സുഹൃത്താണ് കല്ലമ്പലം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി അലി. ശിവഗിരി മഠം വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഞങ്ങള്‍ മഠവും ശ്രീനാരായണ ഗുരു അവസാന നാളുകളില്‍ താമസിച്ച മുറിയും ഗുരു ഉപയോഗിച്ചിരുന്ന കട്ടിലയും ചാരുകസേരയുമൊക്കെ ചെന്നുകണ്ടു. ഗുരു തങ്ങിയ മുറി പൂട്ടിയിട്ടിരിക്കുകയാണെങ്കിലും ജനാലയിലൂടെ എല്ലാം വ്യക്തമായി കാണാം. ആ മുറിക്കകത്ത് ഒരു പ്രകാശം നിറഞ്ഞുനില്‍ക്കുന്നതു പോലെ തോന്നി. മഠത്തിലെ ഒരു സ്വാമി ഞങ്ങളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. കാസര്‍കോട്ട് നിന്ന് വന്നവരാണെന്നറിഞ്ഞപ്പോള്‍ സ്വാമിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഉച്ചനേരമായതു കൊണ്ടായിരിക്കാം വലിയ സന്ദര്‍ശക തിരക്കില്ല. മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന, നല്ല പച്ചപ്പുള്ള, കുളിര്‍മയാര്‍ന്ന അന്തരീക്ഷം. സ്വാമി ഞങ്ങളെ ചായ കുടിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം ഗുരുവിന്റെ ജീവിതത്തെ കുറിച്ച് വല്ലാതെ വാചാലനായി. ആ സന്നിധിയില്‍ ജീവിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചോര്‍ത്ത് അദ്ദേഹം അഭിമാനം കൊണ്ടു.
ഗുരുദേവന്റെ ജീവിതവും ദര്‍ശനങ്ങളും കുട്ടിക്കാലം മുതല്‍ക്കെ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവിന്റെ സന്ദേശങ്ങള്‍ പകരുന്ന മഹത്വം അതിരുകളില്ലാത്തതാണ്. ഗുരു വചനങ്ങളുടെ മഹത്വവും എണ്ണിയാല്‍ ഒടുങ്ങില്ല. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ പുഞ്ചിരിയോടെ ഞങ്ങളെ മുന്നോട്ട് നയിച്ചു. പടികള്‍ നിരവധി കയറാനുണ്ട് ഗുരു സമാധിയിലേക്ക്. കയറുന്നതിനിടയില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഗുരു സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന റിക്ഷാ സൈക്കിളിന് സമാനമായ പഴയൊരു വാഹനം കാണിച്ചു തന്നു. ഓര്‍മ്മകളില്‍ ഗുരു സന്ദേശങ്ങള്‍ നിറയുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരു സന്ദേശം പകരുന്ന മഹത്വം ചെറുതല്ല. ശീലിച്ചാല്‍ ഒന്നും പ്രയാസമല്ലെന്നും തീയിലും നടക്കാമെന്നുമുള്ള വാക്കുകള്‍ ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള കരുത്ത് പകരുന്നു. ഭക്തിയില്ലാത്ത ജീവിതത്തിന് ഉപ്പില്ലാത്ത ചോറ് കൊടുക്കണമെന്ന വാക്കുകളുടെ അര്‍ത്ഥതലം എത്ര വലുതാണ്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്ന വാക്ക് പകരുന്ന ഊര്‍ജ്ജവും ചെറുതല്ല. വിവേകം താനേ വരില്ലെന്നും യത്‌നിക്കണം, ധാരാളം വായിക്കണമെന്നും പറഞ്ഞ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് മഹത്വം ഏറെയാണ്. മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് പറയാന്‍ മാത്രം കെല്‍പ്പ് ഗുരു കാട്ടി
ശ്രീനാരായണഗുരുവിന്റെ സമാധിദിനമാണിന്ന്. 1928 സെപ്തംബര്‍ 20നാണ് ഗുരു വിട പറഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ദഹനക്കേടും പ്രോസ്റ്റേറ്റ് വീക്കവും ഗുരുവിനെ അലട്ടിയിരുന്നു. ഭക്തരുടെ സാന്നിധ്യത്തില്‍ ധ്യാനത്തിനിടെയായിരുന്നു മരണം. ഗുരുവിന്റെ 72-ാം പിറന്നാള്‍ കഴിഞ്ഞ് മൂന്നാഴ്ച മാത്രമേ ആയിരുന്നുള്ളൂ അപ്പോള്‍.
ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌നേഹത്തിന്റെ ഒരു പ്രചാരകനായിരുന്നു. കേരളത്തില്‍ ജനിച്ച് വേദാന്തത്തിന്റെ അവസാന പടവിലെത്തി, സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ് ഗുരു നിര്‍വ്വഹിച്ചത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി.
കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തിലാണ് നാരായണന്‍ എന്ന നാണു ജനിച്ചത്. കൊച്ചുവിളയില്‍ മാടനാശാന്റെയും വയല്‍വാരത്ത് കുട്ടി അമ്മയുയെടും മകനായി. കുട്ടി നാണു എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടത്. മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു നാണു. സംസ്‌കൃത പഠനത്തിനായി പുതുപ്പള്ളിയിലുളള കുമ്മപ്പള്ളി രാമന്‍പിള്ള ആശാന്റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട് കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം നാണു വീടിനടുത്ത ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അങ്ങനെ അദ്ദേഹം നാണുവാശാനായിത്തീര്‍ന്നു. ഒഴിവ് സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുള്ള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനിടയില്‍ ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട് വിവാഹിതനുമായി. എന്നാല്‍ താമസിയാതെ വിവാഹജീവിതം വേണ്ടെന്ന് വെച്ച് വീട് വിടുകയായിരുന്നു. നിതാന്ത സഞ്ചാരിയായിരുന്നു നാണു ആശാന്‍. ഈ യാത്രകളിലെവിടെയോ വെച്ച് ഷണ്‍മുഖദാസന്‍ എന്ന പേരുളള ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടി.
ഇതിനകം നാണുവാശാന്‍ ജനങ്ങളുടെയിടയില്‍ നാരായണ ഗുരുസ്വാമി എന്നറിയപ്പെട്ടു തുടങ്ങി. സത്യാന്വേഷണ തല്‍പരനായ സ്വാമി മരുത്വാമലയിലെ ഒരു ഗുഹയില്‍ ഏകാന്തവാസം തുടങ്ങി. വളരെ നാളത്തെ കഠിന തപസ്സിനുശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി. അരുവിപ്പുറം അതിമനോഹരമായ പ്രദേശമാണ്. പ്രകൃതിയുടെ ലാസ്യഭംഗി കവികൂടിയായ നാരായണഗുരുസ്വാമിയെ ഏറെ ആകര്‍ഷിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു.
1891ല്‍ ഗുരുദേവന്‍ കുമാരനാശാനെ കണ്ടുമുട്ടി. 1903ല്‍ ഡോ. പല്‍പ്പുവിനെയും. ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി.
ഒരിക്കല്‍ തന്റെ സഞ്ചാരത്തിനിടയില്‍ വര്‍ക്കലയിലെത്തി ശിവഗിരിക്കുന്നിന്റെ സൗന്ദര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു.
1922ല്‍ രവീന്ദ്രനാഥടാഗോറും 1925ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു. 1926ല്‍ നാരായണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു. 1928 സെപ്തംബര്‍ ഇരുപതാം തീയതി, ജീവന്‍ വെടിയുന്നതുവരെ കര്‍മ്മ നിരതനായിരുന്നു ഈ യുഗപ്രഭാവന്‍.
-ടി.എ ഷാഫി