88ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഒരാളെ കുറിച്ച് ഞാനെന്ത് പറയാന്‍? ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് ശശി തരൂര്‍

തിരുവനന്തപുരം: ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 88ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളെ കുറിച്ച് താന്‍ എന്തുപറയാനാണെന്ന് ചോദിച്ച തരൂര്‍ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്നും പറഞ്ഞു. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അതിശയിപ്പിച്ചു. അദ്ദേഹത്തിന് ഇതുവരെ രാഷ്ട്രീയ പശ്ചാത്തലമോ അനുഭവമോ ഇല്ലാത്തതുകൊണ്ട് കേരള രാഷ്ടീയത്തില്‍ ചെലുത്താന്‍ കഴിയുന്ന പ്രഭാവം വളരെ ചെറുതായിരിക്കും. അന്‍പത്തിമൂന്നാം വയസില്‍ രാഷ്ടീയത്തിലേക്ക് ഞാന്‍ കടന്ന്വന്നപ്പോള്‍ വളരെ താമസിച്ചു പോയതായാണ് കരുതിയത്, […]

തിരുവനന്തപുരം: ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 88ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളെ കുറിച്ച് താന്‍ എന്തുപറയാനാണെന്ന് ചോദിച്ച തരൂര്‍ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്നും പറഞ്ഞു.

ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അതിശയിപ്പിച്ചു. അദ്ദേഹത്തിന് ഇതുവരെ രാഷ്ട്രീയ പശ്ചാത്തലമോ അനുഭവമോ ഇല്ലാത്തതുകൊണ്ട് കേരള രാഷ്ടീയത്തില്‍ ചെലുത്താന്‍ കഴിയുന്ന പ്രഭാവം വളരെ ചെറുതായിരിക്കും. അന്‍പത്തിമൂന്നാം വയസില്‍ രാഷ്ടീയത്തിലേക്ക് ഞാന്‍ കടന്ന്വന്നപ്പോള്‍ വളരെ താമസിച്ചു പോയതായാണ് കരുതിയത്, ഇതിന് യോഗ്യനാണോയെന്ന് ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ളപ്പോള്‍ 88ാം വയസില്‍ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാനാണ്. തരൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി. അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

Related Articles
Next Story
Share it