ലഹരിക്കെതിരെ എസ്.എം.എഫ് മഹല്ലുകളില്‍ സ്‌ക്വാഡ് രൂപീകരിക്കും

കാസര്‍കോട്: യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തുടങ്ങി സാമൂഹിക വിപത്തുകള്‍ക്കെതിരെ മഹല്ലുകളില്‍ മഹല്ല് സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.എച്ച് മഹ്മൂദ് ചെങ്കള പറഞ്ഞു. എസ്.എം.എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇത്തിഹാദ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എം.എഫ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അന്നടുക്ക ജമാഅത്ത് ഖത്തീബ് സയ്യിദ് ഷാഹുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നടത്തി.ജനറല്‍ സെക്രട്ടറി ഖലീല്‍ ചേറൂണി […]

കാസര്‍കോട്: യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തുടങ്ങി സാമൂഹിക വിപത്തുകള്‍ക്കെതിരെ മഹല്ലുകളില്‍ മഹല്ല് സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.എച്ച് മഹ്മൂദ് ചെങ്കള പറഞ്ഞു. എസ്.എം.എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇത്തിഹാദ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അന്നടുക്ക ജമാഅത്ത് ഖത്തീബ് സയ്യിദ് ഷാഹുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നടത്തി.
ജനറല്‍ സെക്രട്ടറി ഖലീല്‍ ചേറൂണി സ്വാഗതം പറഞ്ഞു. എസ്.കെ.ജെ.ക്യു ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മുനീര്‍ ഹുദവി തോടാര്‍ വിശയാവതരണം നടത്തി.
ഹാജി ചെര്‍ക്കള മുഹമ്മദ്, അഷ്‌റഫ് പള്ളിക്കണ്ടം, പി.എം അബ്ദുല്ല ഹാജി ഗോവ, സി.എച്ച് മുഹമ്മദ് വടക്കേക്കര, ഖലീല്‍ ബെളിഞ്ചം, ജി.ബി അബ്ദുല്ല, ഫള്ല്‍ റഹ്മാന്‍ ദാരിമി, ആദം ദാരിമി, ഇ.എ അബൂബക്കര്‍, ലത്തീഫ് മാര്‍ക്കിനടുക്കം, അബ്ദുറഹ്മാന്‍ ഹാജി സംസാരിച്ചു.

Related Articles
Next Story
Share it