റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഡെല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉത്പാദനം നടത്തുന്നത്. രാജ്യത്ത് പ്രതിവര്‍ഷം പത്ത് കോടി വാക്സിന്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. പനാസിയ ബയോടെക്കില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് റഷ്യയിലേയ്ക്ക് അയയ്ക്കും. സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ചെടുത്ത ഗമാലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ബാച്ച് റഷ്യയിലേയ്ക്ക് അയയ്ക്കുന്നത്. കോവിഷീല്‍ഡിനും കോവാക്സിനും പിന്നാലെ രാജ്യത്ത് […]

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഡെല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉത്പാദനം നടത്തുന്നത്. രാജ്യത്ത് പ്രതിവര്‍ഷം പത്ത് കോടി വാക്സിന്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം.

പനാസിയ ബയോടെക്കില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് റഷ്യയിലേയ്ക്ക് അയയ്ക്കും. സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ചെടുത്ത ഗമാലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ബാച്ച് റഷ്യയിലേയ്ക്ക് അയയ്ക്കുന്നത്. കോവിഷീല്‍ഡിനും കോവാക്സിനും പിന്നാലെ രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനാണ് സ്പുട്നിക്.

നേരത്തെ റഷ്യയില്‍ നിന്നും സ്പുട്നിക് വാക്സിന്‍ ഇറക്കുമതി ചെയ്ത് വിവിധ സ്ഥലങ്ങളില്‍ വിതരണം ആരംഭിച്ചിരുന്നു.

Related Articles
Next Story
Share it