റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന് വില നിശ്ചയിച്ചു; ഇന്ത്യയില്‍ ഒരു ഡോസിന് 995 രൂപ

ന്യൂഡെല്‍ഹി: ഇന്ത്യ ഇറക്കുമതി ചെയ്ത റഷ്യന്‍ നിര്‍മിത വാക്‌സിന് ആയ സ്പുട്‌നികിന് വില നിശ്ചയിച്ചു. ഒരു ഡോസിന് 995 രൂപയാണ് വില. വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്ന റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇക്കാര്യം അറയിച്ചത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്സിന്റെ ഇന്ത്യയിലെ വിതരണ ചുമതല. ഇന്ന് ആദ്യ കുത്തിവെപ്പ് ഹൈദരാബാദില്‍ നല്‍കിയെന്നും ഉടന്‍ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. റഷ്യന്‍ നിര്‍മിത വാക്സിന്റെ 1,50,000 ഡോസിന്റെ ആദ്യ ബാച്ച് മേയ് ഒന്നിനാണ് ഇന്ത്യയിലെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ […]

ന്യൂഡെല്‍ഹി: ഇന്ത്യ ഇറക്കുമതി ചെയ്ത റഷ്യന്‍ നിര്‍മിത വാക്‌സിന് ആയ സ്പുട്‌നികിന് വില നിശ്ചയിച്ചു. ഒരു ഡോസിന് 995 രൂപയാണ് വില. വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്ന റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇക്കാര്യം അറയിച്ചത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്സിന്റെ ഇന്ത്യയിലെ വിതരണ ചുമതല. ഇന്ന് ആദ്യ കുത്തിവെപ്പ് ഹൈദരാബാദില്‍ നല്‍കിയെന്നും ഉടന്‍ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

റഷ്യന്‍ നിര്‍മിത വാക്സിന്റെ 1,50,000 ഡോസിന്റെ ആദ്യ ബാച്ച് മേയ് ഒന്നിനാണ് ഇന്ത്യയിലെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് ഇന്ത്യ സ്പുട്നിക് വാക്സിന് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ രാജ്യത്ത് നേരത്തെ വിതരണം ആരംഭിച്ചിരുന്നു. അതേസമയം രാജ്യത്ത് പലയിടത്തും വാക്‌സിന്‍ ക്ഷാം തുടരുകയാണ്.

Related Articles
Next Story
Share it