നീരുറവ പദ്ധതി; നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

പെര്‍ള: നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നീര്‍ത്തട കമ്മിറ്റി യോഗവും നീര്‍ത്തട നടത്തവും നടത്തി. എന്‍മകജെ പഞ്ചായത്ത് ബാളെമൂലെ വാര്‍ഡില്‍ മുഗെറു നീര്‍ത്തടത്തിലെ മുഗെറു പ്രദേശത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രസ്തുത നീര്‍ത്തടത്തില്‍ ബാളെമൂലെ, ചവര്‍ക്കാട്, കാട്ടുകുക്കെ എന്നീ വാര്‍ഡുകളിലെ പ്രദേശങ്ങളാണ് ഉള്‍പ്പെടുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസിന്റെ അധ്യക്ഷതയില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നീര്‍ത്തട കമ്മിറ്റി അധ്യക്ഷനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി.എസ് ഗാംഭീറ്, നീര്‍ത്തട കമ്മിറ്റി ഉപാധ്യക്ഷനും വാര്‍ഡ് മെമ്പറുമായ ശശിധര […]

പെര്‍ള: നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നീര്‍ത്തട കമ്മിറ്റി യോഗവും നീര്‍ത്തട നടത്തവും നടത്തി. എന്‍മകജെ പഞ്ചായത്ത് ബാളെമൂലെ വാര്‍ഡില്‍ മുഗെറു നീര്‍ത്തടത്തിലെ മുഗെറു പ്രദേശത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രസ്തുത നീര്‍ത്തടത്തില്‍ ബാളെമൂലെ, ചവര്‍ക്കാട്, കാട്ടുകുക്കെ എന്നീ വാര്‍ഡുകളിലെ പ്രദേശങ്ങളാണ് ഉള്‍പ്പെടുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസിന്റെ അധ്യക്ഷതയില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നീര്‍ത്തട കമ്മിറ്റി അധ്യക്ഷനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി.എസ് ഗാംഭീറ്, നീര്‍ത്തട കമ്മിറ്റി ഉപാധ്യക്ഷനും വാര്‍ഡ് മെമ്പറുമായ ശശിധര എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് വിഭാഗം എ.ഇ മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. വി.ഇ.ഒ ദേവി, തൊഴിലുറപ്പ് വിഭാഗം ഓവര്‍സീര്‍ ഇര്‍ഷാദ്, അക്കൗണ്ടന്റ് അക്ഷത, പ്രമോദ് കുമാര്‍ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്റെ പ്രാധാന്യവും പ്രസ്തുത നീര്‍ത്തടത്തിന്റെ വിവിധ തീമാറ്റിക്ക് മാപ്പുകളും വിശദീകരിച്ചു. ഹെഡ് ക്ലര്‍ക്ക് പ്രേംചന്ദ് പദ്ധതിയെ കുറിച്ച് സംസാരിച്ച് നന്ദിയും പറഞ്ഞു. എന്‍മകജെ പഞ്ചായത്ത് മെമ്പര്‍മാരായ മഹേഷ് ഭട്ട്, രാമചന്ദ്ര, കുടുംബശ്രീ എ.ഡി.എസ് പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് വിഭാഗം തൊഴിലാളികള്‍, നീര്‍ത്തട അയല്‍കൂട്ട പ്രതിനിധികള്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. എല്ലാവരുടെയും സഹകരണത്തോടെ പ്രദേശം മുഴുവന്‍ നടന്ന് പുതിയ പദ്ധതികള്‍ കണ്ടെത്തുകയും ചെയ്തു.

Related Articles
Next Story
Share it