മൂന്ന് ദിന തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് തുടക്കമായി

തളങ്കര ക്രിക്കറ്റ് ലവേര്‍സ് സംഘടിപ്പിച്ച തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: തളങ്കര ക്രിക്കറ്റ് ലവേര്‍സിന്റെ ആഭിമുഖ്യത്തില്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ മൂന്ന് ദിന തളങ്കര പ്രീമിയര്‍ ലീഗ് രാത്രി കാല ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ഇന്നലെ രാത്രി 8 മണിക്ക് ആരംഭിച്ച ആദ്യ ദിന മത്സരം ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. ഇന്നും നാളെയും മത്സരം തുടരും. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കമാല്‍, നഗരസഭാംഗം റഹ്മാന്‍ തൊട്ട, ഇബ്രാഹിം ബാങ്കോട്, താജുദ്ദീന്‍ കെ.കെ. പുറം, അഷ്‌റഫ് വൈറ്റ്, നൗഫല്‍ തായല്‍, സംഘാടകരായ ജബ്ബു സി.എന്‍.എന്‍, നാച്ചു ബ്ലൈസ്, അമ്മി തെരുവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് ചക്കര നന്ദി പറഞ്ഞു.

