മുന്നില്‍ നിന്ന് മിര്‍ഹാന മിന്നി; സംസ്ഥാന ജൂനിയര്‍ ഫുട്‌ബോളില്‍ ഗോള്‍മഴ പെയ്യിച്ച് കാസര്‍കോട്

സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോട് ക്യാപ്റ്റന്‍ മിര്‍ഹാനയുടെ മുന്നേറ്റം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഏഴുഗോളിന് കാസര്‍കോട് കോട്ടയത്തെ പരാജയപ്പെടുത്തി. മുന്നില്‍ നിന്ന് നയിച്ച നായിക മിര്‍ഹാനയടക്കമുള്ളവരുടെ മികവിലാണ് കാസര്‍കോടിന്റെ മിന്നും ജയം. നിയാ ഗണേഷ് മൂന്നും കെ.വി അലിയ രണ്ടും ക്യാപ്റ്റന്‍ ആയിഷ മിര്‍ഹാന, പി. പാര്‍വതി എന്നിവര്‍ ഒന്ന് വീതവും ഗോളുകള്‍ നേടി. കാസര്‍കോടിന്റെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇടുക്കിയെ പരാജയപ്പെടുത്തി. കാസര്‍കോടിന് വേണ്ടി ആയിഷ മിര്‍ഹാന രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ ശിവനന്ദയുടെ കാലില്‍ നിന്നായിരുന്നു. മത്സരം കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ വി.പി പവിത്രന്‍ അധ്യക്ഷത വഹിച്ചു.
മുന്നേറ്റ നിരയില്‍ മികവാര്‍ന്ന കളിയഴകാണ് ക്യാപ്റ്റന്‍ മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി മിര്‍ഹാന കാഴ്ചവെച്ചത്. ഡ്രെഡും ലോക്‌സും ചെയ്തുള്ള മിര്‍ഹാനയുടെ ഹെയര്‍ സ്റ്റൈലും കാണികളുടെ ശ്രദ്ധ നേടി. എതിരാളികള്‍ക്കെതിരെ ഗോള്‍മഴ പെയ്യിച്ചാണ് കാസര്‍കോട് മുന്നേറ്റം തുടരുന്നത്. നിയാ ഗണേഷനാണ് ഉപനായിക. ഇഷിത ഹരീഷ്, എം. മിത്ര (ഗോള്‍ കീപ്പര്‍), ടി. ശ്രീരുദ്ര, കെ. ദേവിക, അഷിക മെര്‍ലിന്‍, ടി.ടി.വി വൈഗ, കെ. അമൃത, റിംഷ അബ്ദുല്‍ കബീര്‍ (ഡിഫന്‍ഡര്‍മാര്‍), കെ.വി ശിവനന്ദ, കെ.വി ആലിയ, മീര നാരായണ്‍, ടി. റിയ, പി.വി അഭിന, സി. വൈഗ (മിഡ് ഫീല്‍ഡര്‍മാര്‍), പി. പാര്‍വതി, നിതിന രാജ്, എം. അര്‍ച്ചന, നിവേദിത ഉമേശന്‍ (ഫോര്‍വേഡ്) എന്നിവരാണ് മറ്റു താരങ്ങള്‍. സുമേഷ് കാലിക്കടവാണ് ടീം പരിശീലകന്‍. ടീം മാനേജര്‍: വി.വി ഷീബ.