എന്‍.എ സുലൈമാന്‍ ട്രോഫി ടീം 20 കുണ്ടിലിന്
തളങ്കര: ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തി രണ്ടാമത് എന്‍.എ സുലൈമാന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടീം 20 കുണ്ടില്‍ തളങ്കര സ്വന്തമാക്കി. വീറും വാശിയും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടും കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം നടത്തിയ ടൂര്‍ണമെന്റ് തളങ്കരക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും ആവേശമായി. ഓരോ ടീമിലും വിദേശതാരങ്ങള്‍ അണിനിരന്നത് ആവേശം ഇരട്ടിപ്പിച്ചു.
ജേതാക്കള്‍ക്ക് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ട്രോഫി സമ്മാനിച്ചു. 60,000 രൂപ ക്യാഷ് പ്രൈസ് സുനൈസ് അബ്ദുല്ല കൈമാറി. രണ്ടാം സ്ഥാനക്കാര്‍ക്ക് ദുബായ് ബെസ്റ്റ്‌ഗോള്‍ഡ് ചെയര്‍മാന്‍ സമീര്‍ ചെങ്കളം ട്രോഫി സമ്മാനിച്ചു. 30,000 രൂപ ക്യാഷ് പ്രൈസ് സുഫാസ് അബൂബക്കര്‍ സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ടി.എ ഷാഫി, കെ.എം ബഷീര്‍, ടി.എം അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ വിവിധ സമ്മാനങ്ങള്‍ കൈമാറി. കമ്മു കമറുദ്ദീന്‍, ടി.എ മുഹമ്മദ് കുഞ്ഞി, പി.കെ സത്താര്‍, കരീം ഖത്തര്‍, ഫൈസല്‍ പടിഞ്ഞാര്‍, ഹസ്സന്‍ പതിക്കുന്നില്‍, നവാസ് പള്ളിക്കാല്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.