കുഡോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്: അണ്ടര്‍ 13 വിഭാഗത്തില്‍ നീലേശ്വരം സ്വദേശിനിക്ക് സ്വര്‍ണം

നീലേശ്വരം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കുഡോ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം സ്വദേശിനി സ്വര്‍ണം നേടി. അണ്ടര്‍ 13 വിഭാഗത്തില്‍ നീലേശ്വരം പള്ളിക്കര കാരക്കാട്ട് വളപ്പിലെ കെ.വി. പൂര്‍ണ സന്തോഷാണ് സ്വര്‍ണ മെഡല്‍ നേടിയത്. നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ചോളമണ്ഡലം ഏരിയാ മാനേജര്‍ കെ.എം. സന്തോഷിന്റെയും നീലേശ്വരം അശോക ഫാര്‍മസി ജീവനക്കാരി പി.പി. പ്രജിതയുടെയും മകളാണ് പൂര്‍ണ. സഹോദരന്‍: സച്ചിദാനന്ദ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഗുജറാത്തിലെ സൂറത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുഡോ നാഷണല്‍ ടൂര്‍ണമെന്റില്‍ പൂര്‍ണ മത്സരിക്കും.
Next Story