കണ്ണൂര്‍ സര്‍വകലാശാല ഡി-സോണ്‍ ക്രിക്കറ്റ്; മാലിക് ദിനാര്‍ കോളേജ് ജേതാക്കള്‍

മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല ഡി-സോണ്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കാസര്‍കോട് മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ജേതാക്കളായി. ഫൈനലില്‍ കാസര്‍കോട് ഗവ. കോളേജിനെ 17 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മാലിക് ദീനാര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടിയപ്പോള്‍ ഗവ. കോളേജ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. അര്‍ബ്ബാസ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവും നിയാസ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടി. മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റിവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജായിരുന്നു സംഘാടകര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 14 ടീമുകള്‍ പങ്കെടുത്തു. സര്‍വകലാശാല സിണ്ടിക്കേറ്റംഗം ഡോ. എ. അശോകന്‍ വിജയികള്‍ക്ക് ട്രോഫി നല്‍കി. ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി. സജിത്ത് അതിയാമ്പൂര്‍ അധ്യക്ഷത വഹിച്ചു. കെ.വി ജിതിന്‍ കുമാര്‍, ശതാബ് ഖാര്‍, ടി.വി. അജയകുമാര്‍, എം.ടി. ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it