കാസര്‍കോട്: സ്പോര്‍ട്സ് മെഡിസിനിലെ പുനരധിവാസ പ്രക്രിയകളുടെ നേട്ടം കാഴ്ച്ചവെക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന് ബൈച്ചുങ്ങ് ബൂട്ടിയക്ക് വരവേല്‍പ്പ് നല്കി.
നായന്മാര്മൂല ഹില്‍ടോപ്പ് അരീന ടര്‍ഫില്‍ നടന്ന മത്സരത്തിനാണ് ബൂട്ടിയ എത്തിയത്. സ്പോര്‍ട്സ് പരിക്കുകള്‍ക്ക് വിജയകരമായ ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയരായ കളിക്കാര്‍ അണിനിരന്ന കിംസ് ടീമാണ് ലക്കി സ്റ്റാര്‍സ് എന്ന ഫുട്ബോള്‍ ടീമിനോട് മാറ്റുരച്ചത്. ഹെല്ത്തിയം മെഡ്ടെക്ക് സംഘടിപ്പിച്ച ‘സ്പോര്‍ട്സ് ഫോര്‍ ലൈഫ്’ എന്ന ഏകദിന വൈദ്യശാസ്ത്ര സമ്മേളത്തിന്റെ ഭാഗമായാണ് മത്സരം.
പരിക്കേറ്റ കായികതാരങ്ങളെ പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ സഹായിക്കുന്ന പുനരധിവാസ സാങ്കേതിക വിദ്യകളും ചികിത്സാ സാകര്യങ്ങളും എല്ലാ താരങ്ങള്‍ക്കും ലഭ്യമാവുന്ന രീതിയില്‍ സാര്വത്രികമാകണമെന്ന് ബൈച്ചുങ്ങ് ബൂട്ടിയ ആവശ്യപ്പെട്ടു.
കൊച്ചി ലൂര്‍ദ് ഹോസ്പിറ്റലിലെ അഡള്‍ട്ട് റീകണ്‍സ്ട്രക്ഷന്‍ ആന്റ് സ്പോര്‍ട്സ് മെഡിസിന് കോഴ്സ് ഡയറക്ടറും എച്ച്.ഒ.ഡിയുമായ ഡോ. ജോണ്‍ തയ്യില്‍ ജോണ്‍, ഹെല്ത്തിയം മെഡ്ടെക് ലിമിറ്റഡ് വൈസ് പ്രസിഡണ്ട് സുബീര്‍ ദാസ് എന്നിവരും മത്സരത്തില്‍ പങ്കാളികളായി.
ഡോ. ജോണ്‍ ടി. ജോണ്‍, ഡോ. ശ്രീഹരി സി.കെ, ഡോ. ജ്യോതിപ്രശാന്ത് എം, ഡോ. പ്രസാദ് എം. മേനോന്, ഡോ. ഷാനവാസ് കെ.പി, ഡോ. രഞ്ജിത് ജെ. മാത്യു എന്നിവര്‍ ഹോട്ടല്‍ ലളിതില്‍ നടന്ന ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്കി.