ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി സ്പോര്‍ട്സ് ഫോര്‍ ഓള്‍
കൊച്ചി: 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളികളായി സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ആണ് ഇക്കാര്യം അറിയിച്ചത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2022 ഏഷ്യന്‍ ഗെയിംസ് എന്നിവയിലും ഇന്ത്യന്‍ ടീമിന് സ്പോര്‍ട്സ് ഫോര്‍ ഓള്‍ പിന്തുണയുണ്ടാവും. സാങ്കേതിക വിദ്യയിലൂടെ ഓണ്‍ഗ്രൗണ്ട് മത്സരങ്ങളും കായിക വിദ്യാഭ്യാസവും പ്രാപ്തമാക്കുന്ന ഒരു സമ്പൂര്‍ണ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് എസ്.എഫ്.എ രൂപം നല്‍കിയിരുന്നു. ശരിയായ അനുഭവങ്ങളും, മാര്‍ഗങ്ങളും ഉപയോഗിച്ച് കായികരംഗത്തെ 30 […]

കൊച്ചി: 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളികളായി സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ആണ് ഇക്കാര്യം അറിയിച്ചത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2022 ഏഷ്യന്‍ ഗെയിംസ് എന്നിവയിലും ഇന്ത്യന്‍ ടീമിന് സ്പോര്‍ട്സ് ഫോര്‍ ഓള്‍ പിന്തുണയുണ്ടാവും. സാങ്കേതിക വിദ്യയിലൂടെ ഓണ്‍ഗ്രൗണ്ട് മത്സരങ്ങളും കായിക വിദ്യാഭ്യാസവും പ്രാപ്തമാക്കുന്ന ഒരു സമ്പൂര്‍ണ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് എസ്.എഫ്.എ രൂപം നല്‍കിയിരുന്നു. ശരിയായ അനുഭവങ്ങളും, മാര്‍ഗങ്ങളും ഉപയോഗിച്ച് കായികരംഗത്തെ 30 വിഭാഗങ്ങളിലായി താരങ്ങളെ ശാക്തീകരിക്കാനും പരിപോഷിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഞങ്ങളുടെ സ്പോര്‍ട്സ് എഡ്ടെക് പങ്കാളിയായി എസ്.എഫ്.എയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. സാങ്കേതികതയിലൂന്നിയുള്ള അവരുടെ പ്ലാറ്റ്ഫോം, കുട്ടികളെയും യുവാക്കളെയും അവരുടെ മികച്ച കായിക ശേഷി പിന്തുടരാന്‍ പ്രാപ്തരാക്കുകയും, അതുവഴി ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് ഇന്ധനം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേശീയ നീന്തല്‍ പരിശീലകനായിരുന്ന റിഷികേശ് ജോഷി, വിശ്വാസ് ചോക്സി എന്നിവര്‍ ചേര്‍ന്ന് 2015ലാണ് സ്പോര്‍ട്സ് ഫോര്‍ ഓള്‍ സ്ഥാപിച്ചത്. ഞങ്ങളുടെ പ്ലാറ്റ്ഫോം ഏതെങ്കിലും കായിക പഠനം ആഗ്രഹിക്കുന്ന കുട്ടികളുമായി ബന്ധപ്പെടാന്‍ പരിശീലകരെയും അക്കാദമികളെയും പ്രാപ്തമാക്കുമെന്നും, ഭാവി ചാമ്പ്യന്മാര്‍ക്ക് ആസൂത്രിതവും തന്ത്രപരവുമായ അടിത്തറ സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഇരുവരും പറഞ്ഞു.