വിദ്യാര്‍ത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ചു; കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയാട് മോശമായി പെരുമാറിയ സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനായ ഹാരിസിനെതിരെയാണ് നടപടി. ഇംഗ്ലിഷ് പഠന വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയോട് ഹാരിസ് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. അധ്യാപകനെതിരെ മറ്റു എട്ടു പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ പോലീസിലും പരാതി നല്‍കി. ഐ.പി.സി 354, 354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാരിസിനെതിരെ വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലെയ്ന്റ് […]

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയാട് മോശമായി പെരുമാറിയ സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനായ ഹാരിസിനെതിരെയാണ് നടപടി. ഇംഗ്ലിഷ് പഠന വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയോട് ഹാരിസ് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി.

അധ്യാപകനെതിരെ മറ്റു എട്ടു പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ പോലീസിലും പരാതി നല്‍കി. ഐ.പി.സി 354, 354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാരിസിനെതിരെ വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലെയ്ന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്.

Related Articles
Next Story
Share it