അശ്ലീലച്ചുവയോടെ സംസാരിച്ചു; എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പത്തോളം വനിതാ നേതാക്കള്‍
മലപ്പുറം/കാസര്‍കോട്: എം.എസ്.എഫ് നേതാക്കള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയുമായി വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനിലെത്തി. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം വനിതാ നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ […]

മലപ്പുറം/കാസര്‍കോട്: എം.എസ്.എഫ് നേതാക്കള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയുമായി വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനിലെത്തി. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം വനിതാ നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം.
ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിനിടെ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ പരാതി ഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരാതിയില്‍ പറയുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ സാധിക്കുന്നതല്ല. ഉത്തരവാദിത്വപ്പെട്ട വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ നിന്നുണ്ടായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രബുദ്ധ കേരളത്തിനും സാംസ്‌കാരിക പാരമ്പര്യത്തിനും ഒരിക്കലും ഭൂഷണമല്ല. ജൂണ്‍ 22ന് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയുണ്ടായ സംഭവത്തില്‍ വിശദമായ മൊഴിയെടുക്കുമെന്നും അവര്‍ പറഞ്ഞു.