ആത്മീയതട്ടിപ്പുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- വിസ്ഡം

കാസര്‍കോട്: ഫെബ്രുവരി 12ന് കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം പട്‌ലയില്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം സമാപിച്ചു. ആത്മീയതയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.വിവിധ സെഷനുകളിലായി ഹാഫിദ് കെ.ടി.സിറാജ്, റഫീഖ് മൗലവി, മുജാഹിദ് ബാലുശ്ശേരി, സി.പി. സലീം, അബ്ദുല്‍ മാലിക്ക് സലഫി […]

കാസര്‍കോട്: ഫെബ്രുവരി 12ന് കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം പട്‌ലയില്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം സമാപിച്ചു. ആത്മീയതയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ഹാഫിദ് കെ.ടി.സിറാജ്, റഫീഖ് മൗലവി, മുജാഹിദ് ബാലുശ്ശേരി, സി.പി. സലീം, അബ്ദുല്‍ മാലിക്ക് സലഫി എന്നിവര്‍ പ്രഭാഷണം നടത്തി. മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സിലെ ഏഷ്യന്‍ ഭാഷകളുടെ മുന്‍ ചെയര്‍മാനും കാസര്‍കോട് സ്വദേശിയുമായ ഡോ. മുഹമ്മദ് അഷ്‌റഫ് മലബാരി വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സമാപന സെഷനില്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നടത്തി. വെല്‍ക്കം അഷ്‌റഫ്, അബൂബക്കര്‍ ഉപ്പള, ബഷീര്‍ കൊമ്പനടുക്കം, മുഹമ്മദ് ഫഹും, അനീസ് മദനി, യാസിര്‍ അല്‍ ഹികമി, ഇബ്രാഹിം ദാരിമി, ശിഹാബ് മൊഗ്രാല്‍, മുനീര്‍ സി.എം, നാസിര്‍ മല്ലം പ്രസംഗിച്ചു.
ഖുര്‍ആന്‍ മധുരം സെഷന് മുഖ്താര്‍ ചെമനാട്, ജാസില്‍ ബിന്‍ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it