രാത്രി 10 മുതല്‍ 5 വരെ കര്‍ഫ്യു, ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സ്‌കൂളുകള്‍ അടച്ചു, ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങള്‍ അടച്ചിടും; ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും

ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നസാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കര്‍ണാടകയ്ക്ക് പിന്നാലെ തമിഴ്‌നാടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് അഞ്ച് മണി വരെയാണ് കര്‍ഫ്യു. ഈ സമയത്ത് അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും അനുവദിക്കുക. ജനുവരി 10 വരെയായിരുന്നു നേരത്തെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെയാണ് ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ […]

ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നസാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കര്‍ണാടകയ്ക്ക് പിന്നാലെ തമിഴ്‌നാടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് അഞ്ച് മണി വരെയാണ് കര്‍ഫ്യു. ഈ സമയത്ത് അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും അനുവദിക്കുക.

ജനുവരി 10 വരെയായിരുന്നു നേരത്തെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെയാണ് ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ നീട്ടിയത്. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ, ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചത്തേക്ക് മാറ്റി. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സിനിമ തീയറ്ററുകള്‍ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത്. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ പഠനം ആയിരിക്കും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. പെട്രോള്‍ പമ്പുകള്‍ക്കും, ഗ്യാസ് സ്റ്റേഷനുകള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവയ്ക്കും വിലക്ക് ബാധകമല്ല. ഹോട്ടലുകളിലും, മെട്രോയിലും 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഐടി കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it